മോഹന്‍ ഭാഗവത് രാഷ്ട്രപിതാവെന്ന് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവൻ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മോഹന്‍ ഭാഗവത് രാഷ്ട്രപിതാവെന്ന് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവൻ

Sep 23, 2022, 05:25 PM IST

ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെ രാഷ്ട്രപിതാവെന്ന്, ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ തലവൻ ഉമർ അഹമ്മദ് ഇല്യാസി വിശേഷിപ്പിച്ചു. കഴിഞ്ഞ ദിവസം കസ്തൂർബാ ഗാന്ധി മാർഗിലെ പള്ളി സന്ദർശിച്ച ഭാഗവത്, ഇമാം ഓര്‍ഗനൈസേഷന്റെ മുഖ്യ പുരോഹിതനായ ഉമര്‍ അഹമ്മദ് ഇല്ല്യാസിയുമായി സംസാരിച്ചിരുന്നു.

സ്‌കൂൾ കലാ, കായിക, ശാസ്ത്ര മേളകൾക്ക് ലോഗോ ക്ഷണിച്ചു

Sep 23, 2022, 05:30 PM IST

നവംബർ 10, 11, 12 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനും ഡിസംബർ 3, 4, 5 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിനും ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനും പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിച്ചു.

തൃപ്പൂണിത്തുറയില്‍ എസ്ഐ കൈത്തണ്ട മുറിച്ച് മരിച്ച നിലയിൽ

Sep 23, 2022, 05:31 PM IST

എറണാകുളം തൃപ്പൂണിത്തുറയിൽ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കെഎപി രണ്ടാം ബറ്റാലിയനില്‍ നിന്ന് കെഎപി ഒന്നാം ബറ്റാലിയനിലേക്ക് സ്ഥലം മാറിയ മാറിയ തിരുവനന്തപുരം സ്വദേശി സജിത് ആണ് മരിച്ചത്. കൈഞരമ്പ് മുറിച്ച നിലയിലാണ് മൃതദേഹം എരൂരിനടുത്ത് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. തിരുവനന്തപുരം പാങ്ങോട് സ്വദേശിയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.