ശരീരത്തിന്റെ കൃത്യമായ ആന്തരിക ചിത്രങ്ങൾ നൽകുന്ന ഒന്നാണ് സിടി സ്കാൻ. എന്നാൽ ഇതേ സിടി സ്കാൻ ഉപയോഗിച്ച് കഴിഞ്ഞ വർഷം, ബുദ്ധ പ്രതിമയിൽ മമ്മിഫൈ ചെയ്ത നിലയിൽ ഒരു സന്യാസിയെയാണ് ഗവേഷകർ കണ്ടെത്തിയത്. കൂടുതൽ പരിശോധനയിൽ, സന്യാസിയുടെ അവയവങ്ങൾ നീക്കം ചെയ്തതായും പകരം ചൈനീസ് ലിഖിതങ്ങൾ അടങ്ങിയ പേപ്പറുകൾ സ്ഥാപിച്ചതായും ഗവേഷകർ കണ്ടെത്തി.
മധ്യപ്രദേശിൽ അമ്മക്കു നേരെ വെടിയുതിർത്തത് പതിനാറുകാരൻ മകൻ. തികംഗര് നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.പിതാവിന്റെ പേരിലുള്ള ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വിദ്യാർത്ഥി അമ്മയെ വെടിവച്ച് കൊലപ്പെടുത്തിയത്.അമ്മയുടെ നിരന്തരമായ പീഡനമാണ് കൊലപാതകത്തിനു കാരണമെന്ന് 16കാരൻ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
പ്രമുഖ തമിഴ് നടൻ വടിവേലുവിന്റെ അമ്മ പാപ്പ (87) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വടിവേലുവിനെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നടക്കും.