ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്സ്; രാജ്യത്തെ ആകെ കേസുകള്‍ 9 ആയി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്സ്; രാജ്യത്തെ ആകെ കേസുകള്‍ 9 ആയി

Aug 4, 2022, 08:11 AM IST

ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. 31 കാരിയായ നൈജീരിയൻ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ അടുത്തിടെ വിദേശത്തേക്ക് പോയിരുന്നോ എന്ന് വ്യക്തമല്ല. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി.

നാപ്പോളിയിൽ കളിക്കുന്ന താരങ്ങൾ ആഫ്രിക്കൻ നേഷൻസ് കപ്പ് ഉപേക്ഷിക്കണം; നിബന്ധനയുമായി ഉടമ

Aug 3, 2022, 10:09 PM IST

ഇറ്റാലിയൻ സൂപ്പർ ക്ലബ് നാപ്പോളിക്ക് വേണ്ടി സൈൻ ചെയ്യണമെങ്കിൽ ആഫ്രിക്കൻ താരങ്ങൾ ആഫ്രിക്കൻ നേഷൻസ് കപ്പ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ക്ലബ് ഉടമ ഔറേലിയ ഡി ലോറന്‍റിസ്. യൂറോപ്യൻ ക്ലബ് ഫുട്ബോൾ നടക്കുന്ന ജനുവരി-ഫെബ്രുവരിയിലാണ് ആഫ്രിക്കൻ നേഷൻസ് കപ്പ് നടക്കുക.

നാഷണൽ ഹെറാൾഡ് കേസ്; വിവാദങ്ങൾക്കിടെ രാഹുൽ ഗാന്ധി ഡൽഹിയിൽ

Aug 4, 2022, 08:17 AM IST

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ‘യംഗ് ഇന്ത്യയുടെ’ ഓഫീസ് സീൽ ചെയ്ത പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി ഡൽഹിയിലെത്തി. എഐസിസി ആസ്ഥാനത്തും സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വസതികൾക്ക് മുന്നിലും പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രതിഷേധ സാധ്യത കണക്കിലെടുത്തുള്ള നടപടിയാണിതെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.