തിരുവനന്തപുരത്ത് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

തിരുവനന്തപുരത്ത് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം

Sep 21, 2022, 03:19 PM IST

തിരുവനന്തപുരം പോത്തൻകോട് വെള്ളായണിക്കൽ പാറയിൽ, പെൺകുട്ടികൾ ഉൾപ്പെടെയുള്ള സ്കൂൾ കുട്ടികൾക്ക് നേരെ, സദാചാര ആക്രമണം. വെള്ളായണിക്കൽ പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ കുട്ടികളെ, തടഞ്ഞുനിർത്തി വടികൊണ്ട് മർദ്ദിക്കുകയായിരുന്നു. പോത്തൻകോട് വെള്ളായണിക്കൽ പാറയിൽ, ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പരാതി നൽകാനെത്തിയപ്പോൾ ലൈംഗിക തൊഴിലാളിയെന്ന് വിളിച്ചു; ട്രാൻസ്ജൻഡറിനെ പൊലീസ് അധിക്ഷേപിച്ചതായി പരാതി

Sep 21, 2022, 03:27 PM IST

പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ ട്രാൻസ്ജൻഡറിനെ പൊലീസ് ഇൻസ്‌പെക്ടർ അധിക്ഷേപിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് ഇൻസ്‌പെക്ടർ ജിജീഷിനെതിരെ ട്രാൻസ്ജൻഡർ ദീപ റാണിയാണ് പരാതി നൽകിയത്. ഫോണിൽ വിളിച്ചു ശല്യപ്പെടുത്തിയ ആൾക്കെതിരെ പരാതി നൽകാൻ ഇന്നലെ വൈകിട്ട് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ജിജീഷ് ലൈംഗിക തൊഴിലാളിയെന്ന് വിളിച്ചതായാണ് പരാതിയിൽ പറയുന്നത്..

വീഡിയോകളില്‍ ലൈസന്‍സുള്ള പാട്ടുകള്‍ ഉപയോഗിക്കാനാകുന്ന പുതിയ ഫീച്ചറുമായി യൂട്യൂബ്

Sep 21, 2022, 03:39 PM IST

ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ നീണ്ട വീഡിയോകളിൽ ലൈസൻസുള്ള ഗാനങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന, ഒരു പുതിയ ഫീച്ചറുമായി യൂട്യൂബ്. ക്രിയേറ്റര്‍മാര്‍ക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള സംഗീത ലൈസൻസുകൾ വാങ്ങുകയും, അവ ഉൾപ്പെടുന്ന വീഡിയോകളിൽ നിന്ന് വരുമാനം നേടുകയും, ചെയ്യാം.