സൗദിയിലെ ഫർസാൻ ദ്വീപില്‍ പുരാവസ്തുക്കൾ കണ്ടെത്തി സൗദി-ഫ്രഞ്ച് പുരാവസ്തു ഗവേഷകർ. ചെമ്പ് കഷ്ണങ്ങൾ കൊണ്ട് പൊതിഞ്ഞ റോമൻ കവചം ഉൾപ്പെടെ, അപൂർവ വസ്തുക്കളാണ് കണ്ടെത്തിയത്. എഡി ഒന്ന്,മൂന്ന് നൂറ്റാണ്ടുകൾക്കിടയിൽ റോമൻ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന 'ലോറിക്ക സ്ക്വാമാറ്റ' എന്നറിയപ്പെടുന്ന തരം ഷീൽഡുകളും കണ്ടെത്തി.
അണക്കെട്ടുകള്‍ തുറന്നാല്‍ ഉടന്‍ പ്രളയമുണ്ടാകുമെന്ന് വിചാരിക്കരുതെന്നു റവന്യൂമന്ത്രി കെ. രാജന്. നിയമപ്രകാരം മാത്രമായിരിക്കും ഡാമുകള്‍ തുറക്കുക, ഒറ്റയടിക്കല്ല ഡാമില്‍നിന്നും വെള്ളം തുറന്ന് വിടുന്നത്. ഘട്ടം ഘട്ടമായാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമാണ്. മുല്ലപ്പെരിയാര്‍ തുറക്കേണ്ടി വരുമെന്ന് ഇന്നലെ വൈകുന്നേരം 7 മണിക്കുതന്നെ തമിഴ്നാട് അറിയിച്ചിരുന്നു
ഒസാമ ബിന്‍ ലാദന് പിന്നാലെ, അല്‍ ഖ്വെയ്ദയുടെ തലവൻ അയ്മാന്‍ അല്‍ സവാഹിരിയും കൊല്ലപ്പെട്ട സാഹചര്യത്തില്‍ യുഎസ് പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി അമേരിക്ക. വിദേശ യാത്രകളില്‍ ജനങ്ങള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും യുഎസ് വ്യക്തമാക്കുന്നു.