കൂടുതൽ കപ്പലുകൾ യുക്രൈൻ വിടുന്നു; എന്നിട്ടും തീരാതെ ഭക്ഷ്യപ്രതിസന്ധി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കൂടുതൽ കപ്പലുകൾ യുക്രൈൻ വിടുന്നു; എന്നിട്ടും തീരാതെ ഭക്ഷ്യപ്രതിസന്ധി

Aug 6, 2022, 09:47 PM IST

58,000 ടൺ ചോളവുമായി മൂന്നുകപ്പലുകൾകൂടി വെള്ളിയാഴ്ച യുക്രൈൻ തുറമുഖം വിട്ടു. അയർലൻഡ്, യു.കെ. തുർക്കി എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര.റഷ്യൻ അധിനിവേശത്തെത്തുടർന്ന് മുടങ്ങിക്കിടന്ന കരിങ്കടലിലെ ചരക്കുനീക്കം കഴിഞ്ഞ തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. ഇടവേളയ്ക്കുശേഷം ആദ്യം പുറപ്പെട്ട കപ്പൽ ഞായറാഴ്ചയോടെ ലക്ഷ്യസ്ഥാനമായ ലെബനനിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഭക്ഷ്യഭദ്രത ഭീഷണി നേരിടുന്നതിനിടയിൽ, ലോകത്ത

ചരിത്രമെഴുതി ഇന്ത്യയുടെ അവിനാഷ് സാബ്ലെ; സ്റ്റീപ്പിൾ ചെയ്സിൽ വെള്ളി

Aug 6, 2022, 08:52 PM IST

കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം എഴുതി, ഇന്ത്യയുടെ അവിനാഷ് സാബ്ലെ. 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ, വെള്ളി മെഡൽ നേടിയാണ് അവിനാഷ് ചരിത്രമെഴുതിയത്. ഇതാദ്യമായാണ്, ഇന്ത്യ കോമൺവെൽത്ത് ​ഗെയിംസ് സ്റ്റീപ്പിൾ ചെയ്സിൽ മെ‍‍ഡൽ നേടുന്നത്. ദേശീയ റെക്കോർഡോടെയാണ് താരം വെള്ളി മെഡൽ നേടിയത്.

സഹതടവുകാരന്റെ ദേഹത്ത് ചൂട് വെള്ളമൊഴിക്കാൻ ക്വട്ടേഷൻ ; നിഷാമിനെതിരെ ജയിലിലും കേസ്

Aug 6, 2022, 09:13 PM IST

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ ജയിലിലും കേസ്. സഹതടവുകാരന്റെ ദേഹത്ത് ചൂട് വെള്ളമൊഴിച്ച് പൊള്ളിക്കാന്‍ കൊട്ടേഷന്‍ കൊടുത്ത സംഭവത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിഷാമിന്റെ സഹതടവുകാരനായ നസീര്‍ എന്നയാള്‍ക്കാണ് പൊളളലേറ്റിരിക്കുന്നത്. നസീര്‍ കൊലക്കേസ് പ്രതിയാണ്..