20 വർഷം ഒരേ പാത്രത്തിൽ ആഹാരം കഴിച്ച് അമ്മ; കാരണം മരണശേഷം തിരിച്ചറിഞ്ഞ് മകൻ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

20 വർഷം ഒരേ പാത്രത്തിൽ ആഹാരം കഴിച്ച് അമ്മ; കാരണം മരണശേഷം തിരിച്ചറിഞ്ഞ് മകൻ

Jan 24, 2023, 09:22 AM IST

മാതാപിതാക്കളുടെ സഹനങ്ങൾ കണ്ടാണ് നാം വളരുന്നത്. തേഞ്ഞ ചെരുപ്പ് വീണ്ടും ഉപയോഗിക്കുന്ന, പഴക്കമേറിയ പാത്രത്തിൽ തന്നെ ഭക്ഷണം കഴിക്കുന്ന നിരവധി രക്ഷിതാക്കൾ ഉണ്ട്. എന്നാൽ അതിന് പിന്നിലെ കാരണം ആരും അന്വേഷിക്കാറില്ല. ഇത്തരത്തിൽ മാതാവിനെക്കുറിച്ചുള്ള ഓർമ്മകൾ പുതുക്കുകയാണ് വിക്രം ബുദ്ദനേസൻ എന്ന വ്യക്തി. 20 വർഷത്തോളം ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്ന അമ്മയുടെ ഓർമ്മകളാണ് ട്വിറ്ററിലൂടെ അദ്ദേഹം പങ്കുവച്ചത്. ഇതെന്റെ അമ്മയുടെ പാത്രമാണ്, രണ്ട് പതിറ്റാണ്ട് കാലത്തോളം ഈ പാത്രത്തിൽ നിന്നാണ് അമ്മ ഭക്ഷണം കഴിച്ചിരുന്നത്. എന്നെയും ചേച്ചിയുടെ മകളെയും മാത്രമാണ് അതിൽ നിന്ന് ഭക്ഷണം കഴിക്കാൻ അനുവദിച്ചിരുന്നതെന്നും അദ്ദേഹം കുറിച്ചു. അമ്മ എന്തിനാണ് ആ ശീലം തുടർന്നത് എന്ന് അവരുടെ മരണശേഷം സഹോദരിയിൽ നിന്നാണ് ബുദ്ദനേസൻ തിരിച്ചറിഞ്ഞത്. 1999ൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അദ്ദേഹത്തിന് സമ്മാനമായി കിട്ടിയതായിരുന്നു ആ പാത്രം. അതിനോടുള്ള സ്നേഹത്താലാണ് സ്ഥിരമായി അമ്മ അതിൽ ഭക്ഷണം കഴിച്ചിരുന്നതെന്നും കുറിപ്പിൽ കാണാം. മാതാപിതാക്കളുടെ സ്നേഹം പലപ്പോഴും മക്കൾ തിരിച്ചറിയാറില്ലെന്ന് നിരവധിയാളുകൾ അഭിപ്രായപ്പെട്ടു.

രണ്‍ബീറും ശ്രദ്ധ കപൂറും ഒന്നിക്കുന്ന 'തു ജൂത്തി മേം മക്കര്‍'; ട്രെയിലര്‍ പുറത്ത്

Jan 23, 2023, 06:51 PM IST

രൺബീർ കപൂറും ശ്രദ്ധ കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തു ജൂത്തി മേം മക്കര്‍' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ലവ് രഞ്ജൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലവ് രഞ്ജനും രാഹുൽ മോഡിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം - പ്രീതം. പശ്ചാത്തല സംഗീതം - ഹിതേഷ് സോണിക്.

പൂട്ടിച്ച എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഹൈജീൻ റേറ്റിങ് എടുക്കണം: ആരോഗ്യ മന്ത്രി

Jan 23, 2023, 07:03 PM IST

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയുടെ പേരിൽ അടപ്പിച്ച എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഹൈജീൻ റേറ്റിങ് എടുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫെബ്രുവരി ഒന്നു മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിനാൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.