കോടീശ്വരൻമാരുള്ള നഗരങ്ങളുടെ പട്ടികയിലേക്ക് മുംബൈയും ദുബായും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കോടീശ്വരൻമാരുള്ള നഗരങ്ങളുടെ പട്ടികയിലേക്ക് മുംബൈയും ദുബായും

Sep 20, 2022, 11:56 AM IST

ലോകത്തിൽ ഏറ്റവും കൂടുതൽ കോടീശ്വരൻമാരുള്ള നഗരങ്ങളുടെ പട്ടികയിലിടം നേടാനൊരുങ്ങുകയാണ് മുംബൈയും, ദുബായും. ഒരു മില്യൺ ഡോളറോ അതിൽ കൂടുതലോ നിക്ഷേപിക്കാൻ പ്രാപ്തരായ വ്യക്തികളെയാണ് കോടീശ്വരൻമാരായി കണക്കാക്കുന്നത്. ലണ്ടൻ ആസ്ഥാനമാക്കിയുള്ള റെസിഡൻസി അഡ്വൈസറി സ്ഥാപനമായ ഹെൻലി ആൻഡ് പാർട്ട്‌നേഴ്‌സ് ഗ്രൂപ്പാണ് ഇത്തരമൊരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ക്യു 3 സിറ്റിസൺസ് എന്ന പേരിൽ പഠന റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകോത്തര നഗരങ്ങളിൽ നിന്നായി നിരവധി കോടീശ്വരൻമാരാണ് പഠന റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്. വെറും എട്ട് വർഷത്തിനുള്ളിൽ ദുബായ് യും, മുംബൈ നഗരവും ഈ പട്ടികയിൽ മുൻപന്തിയിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്ന മറ്റൊരു കാര്യം. 2030 ആവുമ്പോഴേക്കും ദുബായ്, മുംബൈ ചൈനയിലെ ഷെൻഷെൻ നഗരം എന്നിവ അതിവേഗം വളരുമെന്നും, ഇത് ഏറ്റവും കൂടുതൽ കോടീശ്വരൻമാരുള്ള മികച്ച 20 രാജ്യങ്ങളുടെ പട്ടികയിൽ സ്ഥാനം ലഭിക്കുന്നതിന് വഴിയൊരുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 67,900 കോടീശ്വരൻമാർ,100 ദശലക്ഷത്തിന് തുല്യമോ, അതിൽ കൂടുതലോ ഉള്ള സെന്റി മില്യണയർമാർ, 13 ശതകോടീശ്വരൻമാർ എന്നിവരടങ്ങുന്ന ദുബായ്ക്ക് ആഗോളതലത്തിൽ 23ആം സ്ഥാനമാണുള്ളത്. 25ആം സ്ഥാനത്തുള്ള ഇന്ത്യൻ നഗരമായ മുംബൈയിൽ 60,600 റെസിഡന്റ് കോടീശ്വരൻമാരും, 243 കോടീശ്വരൻമാരും,30 ശതകോടീശ്വരൻമാരുമുണ്ട്. മാർക്കറ്റ് ക്യാപ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ 10 സ്റ്റോക്ക് എക്സ്ചേഞ്ചുകളിലുൾപ്പെട്ട ബോംബെ സ്റ്റോക് എക്സ്ചേഞ്ച്, നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് എന്നിവയാണ് മുംബൈയുടെ സാമ്പത്തിക നിലയെ താങ്ങി നിർത്തുന്ന ഏറ്റവും പ്രധാന ഘടകം. കൂടാതെ വരാനിരിക്കുന്ന തുറമുഖ വികസന പദ്ധതികളും, ഐടി മേഖലയിലെ വളർച്ചയുമെല്ലാം പഠന റിപ്പോർട്ട്‌ പ്രകാരമുള്ള സാധ്യതകളുയർത്തുന്നു. 30 ആം സ്ഥാനമാണ് ചൈനയുടെ ഹൈടെക് തലസ്ഥാനമായ ഷെൻഷെൻ നഗരത്തിന് നൽകിയിരിക്കുന്നത്. ലോകത്തിലെ ഏഴാമത്തെ വലിയ ഓഹരി വിപണിയായ ഷെൻഷെൻ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ് നഗരത്തെ തുണക്കുന്നത്. . ഈ മൂന്ന് നഗരങ്ങളും അതിവേഗം പട്ടികയിൽ ഇടം നേടുമെന്നാണ് കരുതുന്നത്. 20 നഗരങ്ങളുടെ പട്ടികയിൽ ന്യൂയോർക്കാണ് ഒന്നാം സ്ഥാനത്തുള്ളത്.

ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

Sep 20, 2022, 01:03 PM IST

ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. രാത്രി 7.30ന് മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.

ഇറാനില്‍ ഹിജാബ് വലിച്ചൂരി പ്രതിഷേധം; പിന്തുണയുമായി തസ്ലിമ നസ്രീൻ

Sep 20, 2022, 01:16 PM IST

ഇറാനിൽ ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ച്, പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നിരത്തിലിറങ്ങിയ സ്ത്രീകളെ പിന്തുണച്ച്, ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രീൻ. പ്രതിഷേധത്തിന് തസ്ലീമ നസ്രീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.