ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മുംബൈ സിറ്റി മറ്റൊരു തകർപ്പൻ കരാർ ഒപ്പിട്ടു. യുവതാരം ഗ്യാമർ നിഖുമിനെ മുംബൈ സിറ്റി സ്വന്തമാക്കി. വിവിധ മാധ്യമപ്രവർത്തകരാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. നിലവിൽ ഐ-ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡിന്റെ ഭാഗമാണ് ഈ മിഡ്ഫീൽഡർ. അരുണാചൽ പ്രദേശ് സ്വദേശിയാണ് 18 കാരനായ താരം.
ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ താരവും മുൻ പിസിബി ചെയർമാനുമായ റമീസ് രാജ. 2019ലെ ഏകദിന ലോകകപ്പിന് ശേഷം സ്വന്തം നാട്ടിൽ കളിച്ച 19 ഏകദിനങ്ങളിൽ 15 എണ്ണത്തിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഇത് പാകിസ്ഥാന് മാതൃകയാണെന്നും റമീസ് ചൂണ്ടിക്കാട്ടി.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനെന്ന മറവിൽ നിരപരാധികളെ വേട്ടയാടാനുള്ള പോലീസ് നീക്കം അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം പേരുകൾ ഉള്ളതുകൊണ്ട് മറ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ വേട്ടയാടുന്നത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.