ഈജിപ്തിലെ ഖുബ്ബത്ത് അൽ ഹവ ശ്മശാനത്തിൽ പുരാവസ്തു ഗവേഷകർ നടത്തിയ ഖനനത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത നൂറ്റാണ്ടുകൾ പഴക്കമുള്ള മുതലകളുടെ മമ്മികൾ കണ്ടെത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള മാലിന്യക്കൂമ്പാരം നീക്കം ചെയ്തപ്പോൾ അതിനടിയിലാണ് പഴയ ശവകുടീരങ്ങൾ കണ്ടെത്തിയത്.
ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സംസ്ഥാനത്ത് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (ഇന്റലിജൻസ്) രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, ഒരു ക്ലർക്ക് എന്നിവരാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിലുള്ളത്.
കലൂരിൽ ചെരുപ്പ് നിർമ്മാണ യൂണിറ്റ് ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചു. എട്ട് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. എസ്ആർഎം റോഡിലെ ലിബ ഫുട്വെയർ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ കെട്ടിടത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനും തീപിടിച്ചു.