യെമനിലെ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് മുസ്‍ലിം വേൾഡ് ലീഗ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

യെമനിലെ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് മുസ്‍ലിം വേൾഡ് ലീഗ്

Aug 4, 2022, 09:33 PM IST

ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിലുള്ള, വെടിനിർത്തൽ കരാർ രണ്ട് മാസത്തേക്ക് കൂടി നീട്ടാനുള്ള, യെമനിലെ പാർട്ടികളുടെ തീരുമാനത്തെ മുസ്ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു. യെമൻ ജനതയുടെ നൻമയ്ക്കായി ഇത്തരമൊരു നിർണായക ഫലം കൈവരിക്കുന്നതിന് വേണ്ടിയുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽ ഇസ അഭിനന്ദിച്ചു.

ഭൗമ ആവാസവ്യവസ്ഥ നിരീക്ഷിക്കാൻ കാർബൺ മോണിറ്ററിംഗ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ചൈന

Aug 4, 2022, 09:22 PM IST

വടക്കൻ ഷാൻസി പ്രവിശ്യയിലെ, തായ്യുവാൻ സാറ്റലൈറ്റ് ലോഞ്ച് സെന്‍ററിൽ നിന്ന്, ഭൂമിയുടെ ആവാസവ്യവസ്ഥ മനസ്സിലാക്കാൻ കാർബൺ മോണിറ്ററിംഗ് ഉപഗ്രഹവും, മറ്റ് രണ്ട് ഉപഗ്രഹങ്ങളും, ചൈന വിജയകരമായി വിക്ഷേപിച്ചതായി റിപ്പോർട്ട് ചെയ്തു. ലോംഗ് മാർച്ച് 4 ബി കാരിയർ റോക്കറ്റ് ഉപയോഗിച്ച് ആയിരുന്നു വിക്ഷേപണം.

വൃഷ്ടിപ്രദേശത്ത് കനത്ത മഴ; മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യത

Aug 4, 2022, 09:09 PM IST

കനത്ത മഴയുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാം നാളെ (വെള്ളിയാഴ്ച) തുറന്നേക്കും. നിലവിലെ സ്ഥിതി തുടർന്നാൽ നാളെ രാവിലെ 10 മണിക്ക് തുറക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ജലനിരപ്പ് 136 അടിയിലെത്തിയപ്പോഴാണ് ജാഗ്രതാ നിർദേശം നൽകിയത്. നീരൊഴുക്കിന്‍റെ ഭാവിസ്ഥിതി നോക്കി വെള്ളം തുറക്കാനുള്ള നടപടി സ്വീകരിക്കും.