പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം തടയരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒരു ജനാധിപത്യ സമൂഹത്തിനുള്ളിൽ ആശയങ്ങളെ നിഷേധിക്കേണ്ട കാര്യമില്ല. ഒരു ആശയവും തടഞ്ഞുവെക്കരുത്. അങ്ങനെ ഉണ്ടാവാതിരിക്കാൻ ജനാധിപത്യപരമായ പ്രതിഷേധം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെലുങ്ക് സിനിമാ ലോകത്തെ ഏറ്റവും വലിയ രണ്ട് കുടുംബങ്ങളാണ് അക്കിനേനി കുടുംബവും നന്ദമുരി കുടുംബവും. നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രമായ വീര സിംഹ റെഡ്ഡിയുടെ വിജയാഘോഷത്തിനിടെ തെലുങ്ക് സിനിമയുടെ ഇതിഹാസം അക്കിനേനി നാഗേശ്വര റാവുവിനെ അപമാനിച്ചുള്ള ബാലകൃഷ്ണയുടെ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചാ വിഷയമാവുന്നത്.
വിചാരണക്കോടതി വിധിക്കെതിരെ വധശ്രമക്കേസിൽ ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികൾ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതിയുടെ വിധി നാളെ. അതേസമയം, കവരത്തി കോടതി ശിക്ഷ വിധിച്ചതിനെ തുടർന്ന് ഫൈസലിനെ അയോഗ്യനാക്കിക്കൊണ്ട് ഫെബ്രുവരി 27നു തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.