സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസിയിലും മിന്നല്‍ പരിശോധനയുമായി എംവിഡി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസിയിലും മിന്നല്‍ പരിശോധനയുമായി എംവിഡി

Sep 21, 2022, 10:37 AM IST

തൃശ്ശൂരിൽ സ്വകാര്യ ബസുകളിലും കെഎസ്ആർടിസിയിലും മോട്ടോർ വാഹന വകുപ്പ് വ്യാപക പരിശോധന നടത്തി. ടിക്കറ്റ് നൽകാത്തതിന് 55 ബസുകൾക്കെതിരെയും, എയർ ഹോൺ ഉപയോഗിച്ച 60 ബസുകൾക്കെതിരെയും, മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിച്ച 40 ബസുകൾക്കെതിരെയും കേസെടുത്തു. 104 ബസുകളിൽ നിന്ന് 1.22 ലക്ഷം രൂപ പിഴ ഈടാക്കി.

സ്വർണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

Sep 21, 2022, 10:11 AM IST

സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 36640 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4580 രൂപയാണ് ഇന്നത്തെ വിപണി വില.

റഷ്യ-യുക്രൈൻ യുദ്ധം; യു.എൻ പൊതുസഭയില്‍ മോദിയെ പിന്തുണച്ച് മാക്രോണ്‍

Sep 21, 2022, 10:54 AM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശരിയാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണ്‍. യുക്രൈൻ-റഷ്യ യുദ്ധത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ പിന്തുണച്ചുകൊണ്ടായിരുന്നു മാക്രോണിന്‍റെ പ്രതികരണം. ഐക്യരാഷ്ട്രസഭയുടെ 77-ാമത് പൊതുസഭ ന്യൂയോർക്കിലാണ് നടന്നത്.