ജപ്പാനിൽ ആഞ്ഞടിച്ച് നന്മഡോൾ; ഒമ്പത് ദശലക്ഷം ആളുകളെ ഒഴിപ്പിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ജപ്പാനിൽ ആഞ്ഞടിച്ച് നന്മഡോൾ; ഒമ്പത് ദശലക്ഷം ആളുകളെ ഒഴിപ്പിച്ചു

Sep 20, 2022, 04:18 PM IST

കാലാവസ്ഥാ വ്യതിയാനം കാരണം ലോകമെമ്പാടും തീവ്രമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ ദുരന്തഫലങ്ങള്‍ അനുഭവിച്ച് ജപ്പാന്‍. രാജ്യം കണ്ട ഏറ്റവും മോശം ചുഴലിക്കാറ്റുകളിലൊന്നായ നന്മഡോൾ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന് പിന്നാലെ ഏകദേശം 9 ദശലക്ഷം ആളുകളെ ഒഴിപ്പിച്ചിരുന്നു.

ന്യൂസിലാൻഡ് ടൗപോ തടാകത്തില്‍ അഗ്നിപർവ്വത സ്ഫോടന മുന്നറിയിപ്പ്

Sep 20, 2022, 04:06 PM IST

രാജ്യത്തെ ഏറ്റവും വലിയ തടാകത്തിന് താഴെയുള്ള അഗ്നിപർവ്വതത്തിന്‍റെ സുരക്ഷാ മുന്നറിയിപ്പ് ന്യൂസിലാൻഡ് ശാസ്ത്രജ്ഞർ വർദ്ധിപ്പിച്ചു. തടാകത്തിനടിയിൽ 700 ഓളം ചെറിയ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അഗ്നിപർവ്വത സ്ഫോടന മുന്നറിയിപ്പ് നൽകിയത്.

സോളാർ പീഡനക്കേസിൽ സിബിഐ എ.പി.അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്തു

Sep 20, 2022, 04:13 PM IST

സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സി.ബി.ഐ ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു ചോദ്യം ചെയ്യൽ.