ദേശിയ ധീരതാ പുരസ്കാരം; 56 പുരസ്‌കാര ജേതാക്കളില്‍ 11 പേരും മലയാളിക്കുട്ടികൾ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ദേശിയ ധീരതാ പുരസ്കാരം; 56 പുരസ്‌കാര ജേതാക്കളില്‍ 11 പേരും മലയാളിക്കുട്ടികൾ

Jan 21, 2023, 09:10 AM IST

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെൽഫെയറിൻ്റെ 2020, 2021, 2022 വര്‍ഷങ്ങളിലെ ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരനേട്ടത്തില്‍ റെക്കോഡിട്ട് മലയാളി കുട്ടികൾ. 56 പുരസ്‌കാര ജേതാക്കളില്‍ 11 പേരും മലയാളിക്കുട്ടികളാണ്. 2020 ൽ 22 പേരെയും 2021 ൽ 16 പേരെയും 2022 ൽ 18 പേരെയുമാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

ഭക്ഷ്യസുരക്ഷ; നിയമം പാലിക്കുന്നതിൽ കേരളം വീഴ്ച വരുത്തിയതായി സി.എ.ജി

Jan 21, 2023, 08:59 AM IST

ഭക്ഷ്യസുരക്ഷാ നിയമം പാലിക്കുന്നതിൽ കേരളം വീഴ്ചവരുത്തിയെന്ന കണ്ടെത്തലുമായി സി.എ.ജി. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കൽ, ലൈസൻസും രജിസ്ട്രേഷനും നൽകൽ, പരിശോധന, സാമ്പിൾ ശേഖരണം, ഭക്ഷ്യ വിശകലനം, നിരീക്ഷണം എന്നിവയിൽ വിവിധ ഘട്ടങ്ങളിൽ വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

റെസ്ലിങ് താരങ്ങളുടെ പ്രതിഷേധം പിൻവലിച്ചു; ബ്രിജ് ഭൂഷൺ മാറിനില്‍ക്കും

Jan 21, 2023, 09:20 AM IST

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കെതിരെ ജന്തർ മന്ദറിൽ ഗുസ്തി താരങ്ങൾ നടത്തിവന്ന പ്രതിഷേധം പിൻവലിച്ചു. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. താരങ്ങൾ ഉന്നയിച്ച ആരോപണങ്ങളും പരാതികളും അന്വേഷിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.