പണിമുടക്കിന് ആഹ്വനം ചെയ്ത് രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ യുണൈറ്റഡ് ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. രണ്ട് ദിവസത്തെ അഖിലേന്ത്യാ പണിമുടക്കിൽ മാറ്റമില്ലാത്തതിനാൽ എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ജനുവരി 30, 31 തീയതികളിലാണ് പണിമുടക്ക്. ഈ ദിവസങ്ങളിൽ ബാങ്ക് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം.
ഈ വർഷം ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടത്തോടനുബന്ധിച്ച് 351 കോടി രൂപയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എസ് അനന്തഗോപൻ. ഏകദേശം 20 കോടി രൂപയുടെ നാണയങ്ങൾ കാണിക്കയായുണ്ടെന്നാണ് വിലയിരുത്തൽ. നാണയങ്ങൾ എണ്ണുന്ന ജീവനക്കാർക്ക് വിശ്രമം നൽകും. ശേഷിക്കുന്ന നാണയങ്ങൾ ഫെബ്രുവരി 5 മുതൽ എണ്ണും.
സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക കാര്യങ്ങളിൽ ഇതുവരെയില്ലാത്ത രീതിയിലുള്ള കേന്ദ്ര സർക്കാർ ഇടപെടലാണ് ഇപ്പോൾ നടത്തുന്നതെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വിഭവസമാഹരണത്തിനായി ദരിദ്ര സംസ്ഥാനങ്ങൾ കടമെടുക്കുന്നത് കേന്ദ്ര സർക്കാർ നിയന്ത്രിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.