ഇരുചക്ര വാഹനങ്ങൾ ഓടിക്കാൻ പ്രകൃതി വാതകം; മരച്ചീനി ഇലയിൽ നിന്ന് ഇന്ധനവുമായ് ഗവേഷകർ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഇരുചക്ര വാഹനങ്ങൾ ഓടിക്കാൻ പ്രകൃതി വാതകം; മരച്ചീനി ഇലയിൽ നിന്ന് ഇന്ധനവുമായ് ഗവേഷകർ

Jan 20, 2023, 08:35 AM IST

ഇന്ധനവില പ്രവചനാതീതമായി ഉയർന്നു താഴ്ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മരച്ചീനി ഇലയിൽ നിന്നും വാഹനം ഓടിക്കുന്നതിനുള്ള പ്രകൃതിദത്ത ഇന്ധനം കണ്ടെത്തിയിരിക്കുകയാണ് തിരുവനന്തപുരം കേന്ദ്ര കിഴങ്ങ് വർഗ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ. കീടനാശിനി നിർമാണത്തിന് ശേഷമുള്ള അവശിഷ്ടമാണ് പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ. സി.എ ജയപ്രകാശും സംഘവും കണ്ടെത്തിയത്. 60% മീഥെയ്നും, 40% കാർബൺ ഡൈ ഓക്സൈഡും മരച്ചീനി ഇലയുടെ അവശിഷ്ടത്തിൽ നിന്ന് ലഭിക്കും. മെത്തനോജനസിസ് എന്ന ശാസ്ത്ര പ്രക്രിയയിലൂടെയാണ് വാതകം ഉത്പ്പാദിപ്പിക്കുന്നത്. ഒരു കിലോഗ്രാം മീഥെയ്ൻ ഉപയോഗിച്ച് 28 കിലോമീറ്റർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കാം. സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ.എം.എൻ. ഷീല, ഡോ.എൽ.എസ് രാജേശ്വരി, എൻ.ഐ.ഐ.എസ്.ടി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കൃഷ്ണകുമാർ, വിദ്യാർത്ഥികളായ ശ്രീജിത്ത്‌, ദൃശ്യ, ജോസഫ്, സിൻസി, ഉപകരണങ്ങൾ നിർമ്മിച്ച തൃശൂർ സ്വദേശി ഫ്രാൻസിസ്, മുംബൈ ഭാഭാ അറ്റൊമിക് റിസർച്ച് സെന്റർ, ഡൽഹി ഐ.ഐ.ടി യിലെ ഉദ്യോഗസ്ഥർ എന്നിവരുടെ സഹകരണത്തിന്റെ വിജയമാണ് കണ്ടെത്തൽ.

വിവാദ പരാമർശം: ശിവാജി കൃഷ്ണമൂര്‍ത്തിക്കെതിരേ മാനനഷ്ടക്കേസുമായി തമിഴ്നാട്‌ ഗവർണർ

Jan 19, 2023, 07:51 PM IST

തനിക്കെതിരെ വിവാദ പരാമർശം നടത്തിയ ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂർത്തിക്കെതിരെ തമിഴ്നാട് ഗവർണർ ആർ എൻ രവി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഇന്നലെയാണ് ചെന്നൈ കോടതിയിൽ കേസ് ഫയൽ ചെയ്തതെന്നാണ് വിവരം. നടത്തിയ പരാമർശം വിവാദമായതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഡിഎംകെ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു.

മോദിയേക്കുറിച്ച് ബിബിസി ഡോക്യുമെന്ററി; രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രാലയം

Jan 19, 2023, 08:22 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്‍ററിക്കെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രിക്കെതിരായ ഡോക്യുമെന്‍ററി സാമ്രാജ്യത്വ മനോഭാവമാണ് കാണിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.