വിധവയെന്ന പേരിൽ നാട്ടുകാരുടെ അവഗണന; അമ്മയുടെ പുനർവിവാഹം നടത്തി മകൻ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വിധവയെന്ന പേരിൽ നാട്ടുകാരുടെ അവഗണന; അമ്മയുടെ പുനർവിവാഹം നടത്തി മകൻ

Jan 25, 2023, 10:00 AM IST

ജീവിതപങ്കാളി മരണപ്പെട്ടവരും , വിവാഹബന്ധം വേർപ്പെടുത്തിയവരും പുനർവിവാഹം കഴിക്കുന്നത് സാധാരണമാണെങ്കിലും അതിനെ തെറ്റെന്നും, പാപമെന്നും വ്യാഖ്യാനിക്കുന്നവർ സമൂഹത്തിൽ നിരവധിയാണ്. പ്രത്യേകിച്ച് ഒരു സ്ത്രീ പുനർവിവാഹം ചെയ്യുമ്പോൾ ഇത്തരം വാദങ്ങൾ ശക്തമാകുന്നു. എന്നാൽ സമൂഹത്തിന്‍റെ എതിർപ്പുകൾ വകവയ്ക്കാതെ, ഒരു മകൻ തന്റെ അമ്മക്ക് പുതിയൊരു ജീവിതം നൽകിയെന്ന മഹാരാഷ്ട്രയിലെ കോൽഹാപൂരിൽ നിന്നുള്ള വാർത്ത രാജ്യശ്രദ്ധ നേടുകയാണ്. 23 കാരനായ യുവരാജ് ഷെലെ എന്ന യുവാവാണ് 45 വയസ്സുള്ള അമ്മ രത്നയുടെ പുനർവിവാഹം നടത്തിയത്. അഞ്ച് വർഷം മുൻപ് ഏകമകൻ യുവരാജിന് 18 വയസ്സുള്ളപ്പോഴാണ് ഒരു റോഡപകടത്തിൽ രത്നക്ക് ഭർത്താവിനെ നഷ്ടമായത്. പിന്നീടുള്ള ജീവിതം അവർ മകനുവേണ്ടി മാറ്റിവച്ചു. എന്നാൽ ജീവിതത്തിൽ അമ്മ അനുഭവിക്കുന്ന ഒറ്റപ്പെടലും, അവഗണനയും തിരിച്ചറിഞ്ഞതോടെയാണ് അമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് യുവരാജ് ചിന്തിക്കുന്നത്. സ്വന്തമായി ജോലി ചെയ്ത് കുടുംബം പുലർത്താൻ പ്രാപ്തി നേടിയതോടെ വിവാഹക്കാര്യം അവതരിപ്പിച്ചു. ആദ്യം എതിർത്തെങ്കിലും, മകന്റെ നിർബന്ധപ്രകാരം രത്ന വീണ്ടും വിവാഹിതയായി.

യുഎസിൽ മൂന്നിടത്ത് വെടിവെപ്പ്; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു

Jan 24, 2023, 10:03 AM IST

അമേരിക്കയിൽ മൂന്ന് വ്യത്യസ്ത വെടിവെപ്പുകളിലായി 11 പേർ മരിച്ചു. കാലിഫോർണിയയിലെ ഹാഫ് മൂൺ ബേയിലെ 2 ഫാമുകളിലുണ്ടായ വെടിവെപ്പിൽ 7 പേർ കൊല്ലപ്പെട്ടു. കൂണ്‍ ഫാമിലുണ്ടായ വെടിവെപ്പിൽ 4 പേരും ട്രക്ക് ബിസിനസ് ഓഫീസിൽ നടന്ന വെടിവയ്പിൽ 3 പേരുമാണ് കൊല്ലപ്പെട്ടത്. അയോവയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ രണ്ട് വിദ്യാർഥികൾ മരിച്ചു.

പുനർ നിയമനം ചട്ടങ്ങൾ പാലിച്ച്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കണ്ണൂർ വിസി

Jan 24, 2023, 10:23 AM IST

യുജിസി ചട്ടങ്ങൾ പാലിച്ചാണ് കണ്ണൂർ സർവകലാശാലയിൽ തനിക്ക് പുനർ നിയമനം നൽകിയതെന്ന് കണ്ണൂർ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. തന്‍റെ നിയമനം നിയമവിധേയമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പുനർ നിയമനത്തിന് പ്രായപരിധി ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.