സംസ്ഥാനത്തെ ആദ്യ വൈഫൈ സംവിധാനമുള്ള അങ്കണവാടിയായി നെല്ലിക്കാപറമ്പ് അങ്കണവാടി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സംസ്ഥാനത്തെ ആദ്യ വൈഫൈ സംവിധാനമുള്ള അങ്കണവാടിയായി നെല്ലിക്കാപറമ്പ് അങ്കണവാടി

Sep 21, 2022, 05:01 PM IST

കോഴിക്കോട് കാരശ്ശേരി നെല്ലിക്കാപറമ്പ് 81-ാം നമ്പർ അങ്കണവാടി, വൈഫൈ സൗകര്യമുള്ള സംസ്ഥാനത്തെ ആദ്യ അങ്കണവാടിയായി മാറി. ബിഎസ്എൻഎല്ലുമായി സഹകരിച്ച് വനിതാ ശിശുവികസന വകുപ്പിന് കീഴിലാണ്, പദ്ധതി നടപ്പാക്കിയത്. സംസ്ഥാനത്തെ ആദ്യത്തെ എയർകണ്ടീഷൻ ചെയ്ത അങ്കണവാടി കൂടിയാണിത്.

ഷോര്‍ട്‌സ് വീഡിയോകള്‍ക്കും പ്രതിഫലം നല്‍കാനൊരുങ്ങി യൂട്യൂബ്

Sep 21, 2022, 04:50 PM IST

ഇന്ത്യയില്‍ ഷോര്‍ട്‌സ് വീഡിയോകൾക്ക് പ്രതിഫലം നല്‍കാനൊരുങ്ങി യൂട്യൂബ്. ഇതിന്‍റെ ഭാഗമായി 2023ന്റെ തുടക്കത്തിൽ ക്രിയേറ്റര്‍ മോണിറ്റൈസേഷന്‍ പ്രോഗ്രാം ഇന്ത്യയില്‍ യൂട്യൂബ് അവതരിപ്പിക്കും. യൂട്യൂബ് ക്രിയേറ്റേഴ്‌സ് പ്രോജക്ട് വൈസ് പ്രസിഡന്റ് അംജദ് ഹനീഫ് ആണ് ഇക്കാര്യം അറിയിച്ചത്.

ഹിജാബ് ഇല്ലെങ്കിൽ ഇസ്ലാമിക വിശ്വാസം മാറുമെന്ന് പറയാനാവില്ല: കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Sep 21, 2022, 04:25 PM IST

ശിരോവസ്ത്രം ധരിക്കുന്നത് മതപരമായ ആചാരമല്ലാത്തതിനാൽ, ഹിജാബ് നിരോധിക്കുന്നത് ഇസ്ലാമിലോ, വിശ്വാസത്തിലോ മാറ്റം വരുത്തുന്നതിന് തുല്യമല്ലെന്ന്, കർണാടക സർക്കാർ സുപ്രീം കോടതിയിൽ. ഹിജാബ് ഇല്ലെങ്കിൽ ഇസ്ലാമിക വിശ്വാസം മാറുമെന്ന് പറയാനാവില്ലെന്നും, കർണാടക അഡ്വക്കേറ്റ് ജനറൽ പി നവദ്ഗി സുപ്രീം കോടതിയിൽ വാദിച്ചു.