ദുബൈയിലെ സെയ്ഹ് ഷുഐബിൽ 'ക്വിക്ക് വെഹിക്കിൾ ടെസ്റ്റിംഗ് ആൻഡ് രജിസ്ട്രേഷൻ സെന്റർ ' തുറക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. സെന്ററിൽ അഞ്ച് ഹെവി വാഹനങ്ങൾക്കും, മൂന്ന് ലൈറ്റ് വാഹനങ്ങൾക്കും, ഒന്ന് സമഗ്ര പരിശോധനക്കുമായി മുഴുവൻ 500 വാഹനങ്ങളുടെ ശേഷിയുണ്ടെന്നും എട്ട് ടെസ്റ്റിംഗ് പാതകളും ഉണ്ടെന്നും അറിയിച്ചു.
അങ്ങനെ വാട്സ്ആപ്പിൽ 'വോയ്സ് നോട്ട്സ്' സ്റ്റാറ്റസ് ആക്കുവാനുള്ള ഫീച്ചറും വന്നു. വാട്സ്ആപ്പിന്റെ ഫീച്ചർ ട്രാക്കറായ വാബീറ്റഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വാട്സ്ആപ്പ് ബീറ്റയുടെ 2.23.2.8 പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്ത ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ ഉപയോഗിച്ച് തുടങ്ങാം.
തനിക്കെതിരെ വിവാദ പരാമർശം നടത്തിയ ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂർത്തിക്കെതിരെ തമിഴ്നാട് ഗവർണർ ആർ എൻ രവി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഇന്നലെയാണ് ചെന്നൈ കോടതിയിൽ കേസ് ഫയൽ ചെയ്തതെന്നാണ് വിവരം. നടത്തിയ പരാമർശം വിവാദമായതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഡിഎംകെ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു.