പരസ്യ രഹിത സബ്സ്ക്രിപ്ഷൻ സേവനം ലഭ്യമാക്കാൻ എലോൺ മസ്കിന്റെ പുതിയ പദ്ധതി. ഒക്ടോബറിൽ മസ്ക് ഏറ്റെടുത്തതിനുശേഷം ട്വിറ്റർ വലിയ സാമ്പത്തിക അനിശ്ചിതത്വം നേരിടുന്ന സമയത്താണ് ഈ പ്രഖ്യാപനം. 'ട്വിറ്ററിൽ പരസ്യങ്ങൾ വളരെ കൂടുതലാണ്. വരും ആഴ്ചകളിൽ ഇത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും', മസ്ക് ശനിയാഴ്ച ട്വീറ്റ് ചെയ്തു.
ജമ്മു കശ്മീരിലെ ഇരട്ട സ്ഫോടനങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. കനത്ത സുരക്ഷയിൽ കത്വ ജില്ലയിലെ ഹിരാനഗറിൽ നിന്ന് രാവിലെ ഏഴ് മണിയോടെയാണ് യാത്ര ആരംഭിച്ചത്. ജമ്മു-പത്താൻകോട്ട് ഹൈവേ പൊലീസിന്റെയും സിആർപിഎഫിന്റെയും നിയന്ത്രണത്തിലാണ്.
മയക്കുവെടി വെച്ച് മയക്കിയ പി ടി സെവനെ ഏറെ നേരത്തെ ശ്രമത്തിന് ശേഷം ലോറിയിലേക്ക് കയറ്റി. ഒരു കുങ്കിയാനയെ കൊണ്ട് തള്ളികയറ്റാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ രണ്ട് കുങ്കിയാനകളെ ഉപയോഗിച്ചാണ് പി ടി സെവനെ ലോറിയിൽ കയറ്റിയത്. ശേഷം പ്രത്യേകം തയ്യാറാക്കിയ യൂക്കാലിപ്സ് കൂട്ടിലേക്ക് മാറ്റും.