ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ അടുത്ത മാസം സ്ഥാനമൊഴിയും. ഒക്ടോബർ 14 ന് നടക്കാനിരിക്കുന്ന ന്യൂസിലാൻഡ് പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. അടുത്ത മാസം 7 ന് ജസിൻഡ ലേബർ പാർട്ടി നേതാവ് സ്ഥാനവും ഒഴിയും. പകരക്കാരനെ കണ്ടെത്താൻ വരും ദിവസങ്ങളിൽ വോട്ടെടുപ്പ് നടക്കും.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകും. 23ന് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കും. കടമെടുപ്പ് പരിധിയിൽ ഇളവ് നൽകാത്തതുൾപ്പെടെ കേന്ദ്രത്തിനെതിരായ വിമർശനം നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. വെള്ളക്കരം വർദ്ധിപ്പിക്കുന്നതും ചർച്ച ചെയ്തേക്കും.
നാല് വർഷത്തെ വിലക്കിന് ശേഷം മാർവൽ സിനിമകൾ ചൈനയിലെ തിയേറ്ററുകളിലേക്ക് മടങ്ങിയെത്തുന്നു. ‘ബ്ളാക്ക് പാന്തർ വാക്കണ്ട ഫോറെവർ’ അടുത്തമാസം 7ന് എത്തുമെന്നും തുടർന്ന് 'ആന്റ്-മാൻ ആൻഡ് ദി വാസ്പ്: ക്വാണ്ടുമാനിയ' പ്രദർശിപ്പിക്കുമെന്നും ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോ അറിയിച്ചു.