എന്‍.ഐ.എ റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

എന്‍.ഐ.എ റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

Sep 22, 2022, 02:51 PM IST

കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. എൻ.ഐ.എ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ്, പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഹർത്താലിന് ആഹ്വാനം ചെയ്തത്.

ഗവർണർമാരിലൂടെ സംഘർഷം സൃഷ്ടിക്കാൻ കേന്ദ്ര ശ്രമം; ഗവർണർക്കെതിരെ മുഖ്യമന്ത്രി വീണ്ടും

Sep 22, 2022, 02:56 PM IST

ഗവർണർമാർ വഴി സംഘർഷം സൃഷ്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫും ബിജെപിയും കേരളത്തിലെ വികസനം തടസ്സപ്പെടുത്തുകയാണ്. ഗവർണറെ പരാമർശിച്ച് അതിനൊപ്പം ഒരു 'ബഹുമാന്യനും' ചേരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്ആർടിസി ജീവനക്കാർ പിതാവിനെയും മകളെയും മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി

Sep 22, 2022, 03:17 PM IST

കാട്ടാക്കടയിൽ അച്ഛനെയും മകളെയും കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി. ജീവനക്കാരോട് ഇങ്ങനെയാണോ പെരുമാറുന്നതെന്നും കോടതി ചോദിച്ചു. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ഇതാണ് ജീവനക്കാരുടെ പെരുമാറ്റമാണെങ്കിൽ ആരാണ് കെ.എസ്.ആർ.ടി.സിയെ ഏറ്റെടുക്കുകയെന്നും കോടതി ചോദിച്ചു.