പോപ്പുലർ ഫ്രണ്ടിനെതിരെ താലിബാൻ മാതൃക മതമൗലികവാദത്തിന് തെളിവുണ്ടെന്ന് എൻഐഎ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പോപ്പുലർ ഫ്രണ്ടിനെതിരെ താലിബാൻ മാതൃക മതമൗലികവാദത്തിന് തെളിവുണ്ടെന്ന് എൻഐഎ

Sep 23, 2022, 08:51 AM IST

പോപ്പുലർ ഫ്രണ്ടിനെതിരെ താലിബാൻ മാതൃക മതമൗലികവാദത്തിന് തെളിവുണ്ടെന്ന്, എൻഐഎ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കേരളത്തിൽ എത്തിച്ച് പരിശീലനം നടത്തിയെന്നും എൻ.ഐ.എ ആരോപിച്ചു. കൊൽക്കത്തയിൽ നിന്ന് കൂടുതൽ രേഖകൾ പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു. കൂടുതൽ പേർ അറസ്റ്റിലാകും.

വിഴിഞ്ഞം തുറമുഖപദ്ധതി നിര്‍ത്തിവെക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല: മന്ത്രി അഹമ്മദ് ദേവര്‍കോവിൽ

Sep 23, 2022, 08:14 AM IST

വിഴിഞ്ഞം സമരത്തിന് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്ന്, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പ്രതിഷേധിക്കുന്നത് നാട്ടുകാരല്ല. പദ്ധതി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

റോബോട്ടുകൾ മനുഷ്യരെ ഇല്ലാതാക്കുമോ? ഉത്തരവുമായി റോബോട്ട്

Sep 23, 2022, 09:04 AM IST

റോബോട്ടുകൾ മനുഷ്യരെ ഇല്ലാതാക്കുമെന്ന ആശങ്കയ്ക്ക് ഉത്തരവുമായി രംഗത്തെത്തി, ലോകത്തിലെ ഏറ്റവും അത്യാധുനികമെന്ന വിശേഷണമുള്ള റോബോട്ടായ അമേക. മനുഷ്യരെ റോബോട്ടുകൾ അടിമകളാക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും, റോബോട്ടുകൾ ലോകത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കില്ലെന്നും അമേക പറഞ്ഞു.