ഡൽഹിയിൽ നൈജീരിയൻ യുവതിക്ക് വാനര വസൂരി സ്ഥിരീകരിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഡൽഹിയിൽ നൈജീരിയൻ യുവതിക്ക് വാനര വസൂരി സ്ഥിരീകരിച്ചു

Sep 20, 2022, 07:49 AM IST

രാജ്യത്ത് വീണ്ടും വാനര വസൂരി. ഡൽഹിയിൽ 30 വയസ്സുള്ള നൈജീരിയൻ യുവതിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 16നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിൽ വാനര വസൂരി സ്ഥിരീകരിക്കുകയായിരുന്നു.

ഇന്ത്യൻ വിദ്യാർഥിക്ക് 38 ലക്ഷം രൂപ പാരിതോഷികം നൽകി ഇൻസ്റ്റഗ്രാം

Sep 19, 2022, 10:09 PM IST

മെറ്റായുടെ കീഴിലുള്ള ഇൻസ്റ്റാഗ്രാം ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. ഇൻസ്റ്റഗ്രാമിന് ഇന്ത്യയിലും കോടിക്കണക്കിന് ഉപയോക്താക്കളുണ്ട്. ഇൻസ്റ്റഗ്രാം ഇന്ത്യയിലെ ഒരു വിദ്യാർത്ഥിക്ക് 38 ലക്ഷം രൂപ സമ്മാനം നൽകി. പ്രതിഫലം വെറുതെയല്ല, മറിച്ച് ഇൻസ്റ്റയിൽ ഒരു വലിയ തെറ്റ് കണ്ടെത്തിയതിനാണ്.

ശുചിമുറി ദൃശ്യങ്ങൾ പകർത്തി അയച്ച കേസിൽ മൂന്നുപേരെ കസ്റ്റഡിയിൽ വിട്ടു

Sep 20, 2022, 08:02 AM IST

ചണ്ഡീഗഡ് സർവകലാശാല ഹോസ്റ്റലിലെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ മൂന്ന് പേരെയും ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു. സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ദൃശ്യങ്ങള്‍ അയച്ചതെന്ന് അറസ്റ്റിലായ പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു. സർവകലാശാല അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തില്‍ വിദ്യാർത്ഥികൾ സമരം താല്‍കാലികമായി അവസാനിപ്പിച്ചു..