നിറപുത്തരി പൂജ: ശബരിമല നട തുറന്നു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

നിറപുത്തരി പൂജ: ശബരിമല നട തുറന്നു

Aug 3, 2022, 06:44 PM IST

നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. ശേഷം ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു.

ബോക്‌സിങ്ങില്‍ മെഡലുറപ്പിച്ച് ഇന്ത്യ: നീതു ഘന്‍ഘാസ് സെമിയില്‍

Aug 3, 2022, 06:39 PM IST

2022ലെ കോമൺവെൽത്ത് ഗെയിംസിൽ 15-ാം മെഡൽ ഉറപ്പിച്ച് ഇന്ത്യ. വനിതാ ബോക്സിംഗ് ഇനത്തിൽ ഇന്ത്യയുടെ നീതു ഘാൻഗസ് സെമിയിൽ പ്രവേശിച്ചതോടെയാണ് ഇന്ത്യ വീണ്ടും മെഡൽനേട്ടം ഉറപ്പായത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ 21കാരിയായ നീതു തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഏകപക്ഷീയമായിരുന്നു താരത്തിന്റെ വിജയം.

ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്ടി ഇല്ല: ധനമന്ത്രി

Aug 3, 2022, 06:51 PM IST

ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്ടിയില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വിലക്കയറ്റം സംബന്ധിച്ച ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. കൂടാതെ, എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒരു മാസത്തിനുള്ളിൽ 10 ഇടപാടുകൾ പൂർണ്ണമായും സൗജന്യമാണെന്നും ധനമന്ത്രി പറഞ്ഞു.