പൊതു കെവൈസി സംവിധാനം പരിഗണനയിലെന്ന് നിർമ്മല സീതാരാമന്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പൊതു കെവൈസി സംവിധാനം പരിഗണനയിലെന്ന് നിർമ്മല സീതാരാമന്‍

Sep 21, 2022, 03:21 PM IST

സാമ്പത്തിക ഇടപാടുകൾക്കായി ഒരു പൊതു കെവൈസി സംവിധാനം സ്ഥാപിക്കുന്ന കാര്യം, ഇന്ത്യാ ഗവൺമെന്‍റ് പരിഗണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതായി, ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. പൊതു കെവൈസി വരുന്നതോടെ, ഒരു തവണ മാത്രം വ്യക്തി വിവരങ്ങൾ നല്‍കിയാല്‍ മതിയാകും.

മുംബൈയില്‍ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി ബിഗ്ബി

Sep 21, 2022, 06:50 PM IST

ബോളിവുഡ് താരങ്ങളുടെ ഇഷ്ടനഗരമാണ് മുംബൈ. ഒട്ടുമിക്ക താരങ്ങളുടെയും വസതികള്‍ മുംബൈയിലോ തൊട്ടടുത്ത നഗരപ്രദേശങ്ങളിലോ ആയിരിക്കും. അടുത്തിടെയാണ് ബോളിവുഡ് താരങ്ങളായ ദീപികാ പദുക്കോണും രണ്‍വീര്‍ സിങ്ങും തങ്ങള്‍ വാങ്ങിയ പുതിയ വീട്ടില്‍ ഗൃഹപ്രവേശനച്ചടങ്ങ് നടത്തിയത്. ഇപ്പോഴിതാ മുംബൈയില്‍ പുത്തന്‍ വീട് സ്വന്തമാക്കിയിരിക്കുകയാണ് ബിഗ്ബി അമിതാഭ് ബച്ചന്‍. മുംബൈയിലെ ഫോര്‍ ബംഗ്ലാവ്‌സ് ഏരിയയിലാണ് ഈ വീട് സ്ഥിതി ചെയ്യ

പരാതി നൽകാനെത്തിയപ്പോൾ ലൈംഗിക തൊഴിലാളിയെന്ന് വിളിച്ചു; ട്രാൻസ്ജൻഡറിനെ പൊലീസ് അധിക്ഷേപിച്ചതായി പരാതി

Sep 21, 2022, 03:27 PM IST

പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ ട്രാൻസ്ജൻഡറിനെ പൊലീസ് ഇൻസ്‌പെക്ടർ അധിക്ഷേപിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് ഇൻസ്‌പെക്ടർ ജിജീഷിനെതിരെ ട്രാൻസ്ജൻഡർ ദീപ റാണിയാണ് പരാതി നൽകിയത്. ഫോണിൽ വിളിച്ചു ശല്യപ്പെടുത്തിയ ആൾക്കെതിരെ പരാതി നൽകാൻ ഇന്നലെ വൈകിട്ട് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ജിജീഷ് ലൈംഗിക തൊഴിലാളിയെന്ന് വിളിച്ചതായാണ് പരാതിയിൽ പറയുന്നത്..