ഗോളില്ല; ചെൽസി - ലിവർപൂൾ മത്സരം സമനിലയിൽ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഗോളില്ല; ചെൽസി - ലിവർപൂൾ മത്സരം സമനിലയിൽ

Jan 21, 2023, 09:45 PM IST

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളും ചെൽസിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഹോം ഗ്രൗണ്ടിൽ മത്സരം നടന്നിട്ടും ലിവർപൂളിന് കളിയിൽ ആധിപത്യം പുലർത്താൻ കഴിഞ്ഞില്ല. ആദ്യ പകുതിയിൽ ചെൽസിയാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. എന്നാൽ ഗോൾ വലയിലെത്തിക്കാൻ അവർക്കും കഴിഞ്ഞില്ല.

വിവാദങ്ങൾക്കൊടുവിൽ രാജി; പുതിയ ഡയറക്ടർക്കായി മൂന്നംഗ സെർച്ച് കമ്മിറ്റിയെ നിയമിച്ചു

Jan 21, 2023, 09:34 PM IST

ജാതി വിവേചന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാജി സമർപ്പിച്ച കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹന്റെ രാജി സ്വീകരിച്ചു. പുതിയ ഡയറക്ടർക്കു വേണ്ടി മൂന്നംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വി കെ രാമചന്ദ്രൻ, ഷാജി എൻ കരുൺ, ടി വി ചന്ദ്രൻ എന്നിവരാണ് സെർച്ച് കമ്മിറ്റി അംഗങ്ങൾ.

വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം; എയർ ഇന്ത്യ മേധാവി നേരത്തേ അറിഞ്ഞിരുന്നതായി റിപ്പോർട്ട്

Jan 22, 2023, 07:19 AM IST

മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ സഹയാത്രികയ്ക്കുനേരെ മൂത്രമൊഴിച്ച സംഭവം മണിക്കൂറുകൾക്കകം എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നതായി റിപ്പോർട്ട്. നവംബർ 26ന് ന്യൂയോർക്ക്-ഡൽഹി യാത്രയ്ക്കിടെയായിരുന്നു സംഭവമുണ്ടായത്. ഓക്കേ, നോട്ടെഡ്' എന്ന മറുപടി ലഭിച്ചെങ്കിലും നടപടി സ്വീകരിച്ചില്ല.