ഇന്ധനവില കൂട്ടാത്തതിനെ തുടർന്ന്, റെക്കോർഡ് നഷ്ടം നേരിട്ട് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്. 10,196.94 കോടിയുടെ നഷ്ടമാണ് എച്ച്പിസിഎല്ലിനുണ്ടായത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലാണ്, കമ്പനി കനത്ത നഷ്ടം നേരിട്ടത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ, 1,795 കോടി ലാഭമുണ്ടായ സ്ഥാനത്താണിത്.
'ആസാദി കാ അമൃത്' മഹോത്സവത്തിന്റെ ഭാഗമായി, തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് സംസ്ഥാനതല, ഓൺലൈൻ ദേശഭക്തിഗാനമത്സരം സംഘടിപ്പിക്കുന്നു. എൻട്രികൾ, വകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യും. ഫേസ്ബുക്കിൽ ഏറ്റവും ജനപ്രീതി ലഭിക്കുന്ന ടീമിന് സമ്മാനങ്ങൾ നൽകും.
സർക്കാർ ജീവനക്കാർക്ക് സേവന കാലയളവിൽ എടുക്കാൻ കഴിയുന്ന, ശൂന്യവേതന അവധിയുടെ കാലാവധി 20 വർഷത്തിൽനിന്ന്, 5 വർഷമാക്കി ചുരുക്കി ചട്ടങ്ങൾ ഭേദഗതി ചെയ്തു. ഇതു സംബന്ധിച്ച ഉത്തരവ്, 2020ൽ ഇറങ്ങിയെങ്കിലും ഇപ്പോഴാണ് വിജ്ഞാപനം പുറത്തിറങ്ങിയത്.