പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു

Jan 25, 2023, 07:55 AM IST

തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസായിരുന്നു. മകൻ കലൈ സെൽവനാണ് ഫേസ്ബുക്കിലൂടെ മരണ വാർത്ത അറിയിച്ചത്. ചെന്നൈ കെ.കെ റോഡിലെ വസതിയിലെത്തി സിനിമാ രംഗത്തെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു.

ഡോക്യൂമെൻ്ററിയെ ദേശവിരുദ്ധമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല: കെ.സുധാകരന്‍

Jan 24, 2023, 10:02 PM IST

ഗുജറാത്ത് വംശഹത്യയുടെ ചരിത്രം ബിബിസി ഡോക്യുമെന്‍ററിയായി അവതരിപ്പിക്കുമ്പോൾ അതിനെ ദേശവിരുദ്ധ പ്രവർത്തനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. മോദി സത്യത്തെ ഭയക്കുന്ന ഭീരുവായതിനാലാണ് ഡോക്യുമെന്‍ററിയുടെ പ്രദർശനത്തിനു അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തുന്നതെന്നും സുധാകരൻ തുറന്നടിച്ചു.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം നിർബന്ധമാക്കി: ആരോഗ്യ മന്ത്രി വീണാ ജോർജ്

Jan 25, 2023, 08:30 AM IST

സംസ്ഥാനത്ത് അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം നിർബന്ധമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എഫ്എസ്എസ് നിയമപ്രകാരം, ഭക്ഷണം പാചകം ചെയ്യുകയും വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും പരിശീലനം നേടണം.