കോവിഡ്-19 വാക്സിൻ നിലപാടിന്റെ പേരിൽ കഴിഞ്ഞ വർഷം വിലക്ക് നേരിട്ട സെർബിയയുടെ നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പണിൽ മികച്ച മുന്നേറ്റം. റഷ്യയുടെ ആന്ദ്രെ റുബ്ലേവിനെ അനായാസം പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് പുരുഷ സിംഗിൾസിൻ്റെ സെമിയിലെത്തിയത്. സെമി ഫൈനലിൽ യു എസ് താരം ടോമി പോളാണ് എതിരാളി.
കെഎംആർഎൽ ഫീഡർ ബസ് സർവീസുകൾക്ക് പുറമേ കൊച്ചിയിലെ പ്രധാനയിടങ്ങളിൽ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി-മെട്രോ ഫീഡർ സർവീസ്. എംജി റോഡ് മെട്രോ സ്റ്റേഷൻ, മഹാരാജാസ് മെട്രോ സ്റ്റേഷൻ, ടൗൺ ഹാൾ സ്റ്റേഷൻ, കലൂർ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കാണ് ഫീഡർ ബസ് സൗകര്യം ലഭ്യമാകുന്നത്.
2021 ലെ ക്യാപിറ്റൽ കലാപത്തെത്തുടർന്ന് ഏർപ്പെടുത്തിയ വിലക്കിന് ശേഷം മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫെയ്സ്ബുക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും മടങ്ങിയെത്തുന്നു. ട്രംപിന്റെ അക്കൗണ്ടുകൾ വരും ആഴ്ചകളിൽ പുനഃസ്ഥാപിക്കുമെന്ന് മെറ്റയുടെ ആഗോള കാര്യ പ്രസിഡന്റ് നിക് ക്ലെഗ് അറിയിച്ചു.