കഴിഞ്ഞ വർഷത്തെ 25 കോടിയുടെ ഓണം ബമ്പര്‍ ജേതാവ് ശ്രീവരാഹം സ്വദേശി അനൂപ് ലോട്ടറിക്കച്ചവടത്തിലേക്ക്. മണക്കാട് ജംഗ്ഷനിൽ വെള്ളിയാഴ്ചയാണ് ലോട്ടറി കട തുറന്നത്. നിലവിൽ മറ്റ് ഏജൻസികളിൽ നിന്ന് ടിക്കറ്റ് വാങ്ങി വിൽക്കുകയാണ്. ഉടൻ തന്നെ സ്വന്തമായി ഒരു ഏജൻസി ആരംഭിക്കും.
തൃശൂർ സേഫ് ആൻഡ് സ്ട്രോംഗ് സ്ഥാപന ഉടമ പ്രവീൺ റാണയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കണ്ണൂരിലും കമ്പനി വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. 15 % പലിശ വാഗ്ദാനം ചെയ്ത് ഒന്ന് മുതൽ 20 ലക്ഷം വരെ നിക്ഷേപം സ്വീകരിച്ചാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്.
ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ തൊടാതെ പൊലീസിലെ ഗുണ്ടാ ബന്ധത്തിന്റെ പേരിലെ ശുദ്ധി കലശം. ഉന്നത ഉദ്യോഗസ്ഥരുടെ ഗുണ്ടാ ബന്ധത്തെക്കുറിച്ച് അന്വേഷണമോ നടപടിയോ ഇല്ല. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടവരേക്കുറിച്ചുള്ള ഡി.ജി.പിയുടെ വിവരശേഖരണത്തിൽ നിന്ന് എസ്.പി മുതൽ മുകളിലോട്ടുള്ളവരെ ഒഴിവാക്കി.