സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കാനും മദ്രസകളുടെ രജിസ്ട്രേഷൻ ആരംഭിക്കാനും സർക്കാർ ആഗ്രഹിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മദ്രസകളിൽ പൊതുവിദ്യാഭ്യാസം ഏർപ്പെടുത്താനും രജിസ്ട്രേഷൻ സംവിധാനം ആരംഭിക്കാനും ആഗ്രഹിക്കുന്നു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബോളിവുഡ് നടി നോറ ഫത്തേഹിക്ക് നടി ജാക്വിലിൻ ഫെർണാണ്ടസിനോട് അസൂയയാണെന്ന് 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകാഷ് ചന്ദ്രശേഖർ. നോറ ഫത്തേഹി തന്നെ ജാക്വിലിനെതിരെ 'ബ്രെയിൻ വാഷ്' ചെയ്യാറുണ്ട്. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് നോറ സുകാഷിനെതിരെ മൊഴി നൽകിയത്.
ജമ്മു കശ്മീരിലെ ഇരട്ട സ്ഫോടനങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. കനത്ത സുരക്ഷയിൽ കത്വ ജില്ലയിലെ ഹിരാനഗറിൽ നിന്ന് രാവിലെ ഏഴ് മണിയോടെയാണ് യാത്ര ആരംഭിച്ചത്. ജമ്മു-പത്താൻകോട്ട് ഹൈവേ പൊലീസിന്റെയും സിആർപിഎഫിന്റെയും നിയന്ത്രണത്തിലാണ്.