സൗദിയിൽ അവയവദാനത്തിന് സന്നദ്ധരാവുന്നവരുടെ എണ്ണം വർധിക്കുന്നെന്ന് റിപ്പോർട്ട്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സൗദിയിൽ അവയവദാനത്തിന് സന്നദ്ധരാവുന്നവരുടെ എണ്ണം വർധിക്കുന്നെന്ന് റിപ്പോർട്ട്

Sep 20, 2022, 11:58 AM IST

സൗദി അറേബ്യയിൽ അവയവ ദാനത്തിന് സന്നദ്ധരാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. അവയവമാറ്റ ശസ്ത്രക്രിയയിലൂടെ, നിരവധി രോഗികൾക്ക് ജീവൻ തിരികെ ലഭിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവയവങ്ങൾ ദാനം ചെയ്തവരുടെയും, അത് സ്വീകരിച്ചവരുടെയും വിശദാംശങ്ങൾ അടങ്ങിയ വീഡിയോ, ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.

'തിരുച്ചിദ്രമ്പലം' ഒ ടി ടിയിലേക്ക് ; റിലീസ് പ്രഖ്യാപിച്ചു

Sep 20, 2022, 11:17 AM IST

തമിഴകം ഒന്നാകെ ഏറ്റെടുത്ത് വൻ വിജയമാക്കി മാറ്റിയ ചിത്രമാണ് ധനുഷിന്റെ 'തിരുച്ചിദ്രമ്പലം'. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ച ചിത്രം, 100 കോടി ക്ലബില്‍ ഇടംനേടുകയും ചെയ്‍തു. ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 23 മുതൽ സണ്‍ എൻഎക്സ്ടിയിലാണ് തിരുച്ചിദ്രമ്പലം സ്‍ട്രീം ചെയ്യുക.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നിലപാട് വ്യക്തമാക്കി നേതാക്കള്‍

Sep 20, 2022, 12:19 PM IST

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂര്‍ എം. പിയുടേയുടേയും അശോക് ഗെഹ്‌ലോട്ടിന്റേയും പേര് ഉയര്‍ന്നതോടെ ഉടക്കിട്ട് കേരള നേതൃത്വം. നെഹ്‌റു കുടുംബത്തെ അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ വോട്ട് ചെയ്യൂവെന്ന് കെ. മുരളീധരന്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അദ്ദേഹം അതിനുള്ള താല്‍പര്യം പ്രകടിപ്പിക്കുന്നില്ല..