ഒല ഇലക്ട്രിക് നേപ്പാളിലേക്കും; ഔദ്യോഗിക പ്രഖ്യാപനമെത്തി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഒല ഇലക്ട്രിക് നേപ്പാളിലേക്കും; ഔദ്യോഗിക പ്രഖ്യാപനമെത്തി

Sep 23, 2022, 12:42 PM IST

ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ഒല ഇലക്ട്രിക്, നേപ്പാളിലേക്കുള്ള പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ, മറ്റ് രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന, ഇന്ത്യ ആസ്ഥാനമായുള്ള നിരവധി ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ, ഒല ഇലക്ട്രിക്കും ചേർന്നു.

യുപിയിൽ കനത്ത മഴയെ തുടർന്ന് 13 മരണം; സ്‌കൂളുകള്‍ അടച്ചു

Sep 23, 2022, 01:06 PM IST

കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിലെ പത്ത് ജില്ലകളിലെയും, ഗുഡ്ഗാവിലെയും സ്കൂളുകൾ അടച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറി. വിവിധയിടങ്ങളിൽ ഇടിമിന്നലേറ്റും മതിൽ തകർന്നും 13 പേർ മരിച്ചതായാണ് റിപ്പോർട്ട്.

ഹർത്താൽ ആക്രമണം ; കെഎസ്ആർടിസി സർവീസ് നിർത്തില്ലെന്ന് ​ഗതാ​ഗത മന്ത്രി

Sep 23, 2022, 12:01 PM IST

കെഎസ്ആർടിസി, ബസ് സർവീസുകൾ നിർത്തില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. പൊലീസിന്‍റെ സഹായത്തോടെ പരമാവധി സേവനങ്ങൾ നടത്താൻ നിർദ്ദേശം നൽകി. ആക്രമണം നടത്തുന്നവർക്കെതിരെ, കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആക്രമണം നടത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.