200 ഓളം എഞ്ചിനീയർമാരെ പിരിച്ചുവിടാനൊരുങ്ങി ഒല
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

200 ഓളം എഞ്ചിനീയർമാരെ പിരിച്ചുവിടാനൊരുങ്ങി ഒല

Sep 19, 2022, 03:51 PM IST

ഇന്ത്യൻ റൈഡ്-ഹെയ്‌ലിംഗ് കമ്പനിയായ ഒല എഞ്ചിനീയറിംഗ് തൊഴിലാളികളിൽ നിന്ന് 200 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. ഏകദേശം രണ്ടായിരത്തോളം വരുന്ന എഞ്ചിനീയറിംഗ് തൊഴിലാളികളിൽ നിന്ന് 10 ശതമാനം ജീവനക്കാരെയാണ് ഒല പിരിച്ചു വിടുന്നത്.

ഗവര്‍ണര്‍ മലര്‍ന്നുകിടന്ന് തുപ്പുന്നു, ഇതെല്ലാം സര്‍ക്കാര്‍ രാഷ്ട്രപതിയെ അറിയിക്കണമെന്ന് എ.കെ.ബാലന്‍

Sep 19, 2022, 02:57 PM IST

ഗവര്‍ണര്‍ മലര്‍ന്നുകിടന്ന് തുപ്പുകയാണെന്ന് സി.പി.എം. നേതാവ് എ.കെ. ബാലന്‍. ഇത്രയും പരിഹാസ്യമായ ഒരു പത്രസമ്മേളനം ഉയര്‍ന്ന ഭരണഘടനാസ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടില്ലെന്നും ഇതെല്ലാം സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതിയെ അറിയിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്തോ തെളിവുമായി വന്ന് ഗവര്‍ണര്‍ അത്ഭുതം സൃഷ്ടിക്കാന്‍ പോവുകയാണെന്നാണ് വിചാരിച്ചത്. കണ്ണൂര്‍ വി. സി. പുനര്‍നിയമനവുമായി ബ

ധനുഷിന്റെ 'വാത്തി' സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

Sep 19, 2022, 03:57 PM IST

ധനുഷ് നായകനാകുന്ന പുതിയ ചിത്രം വാത്തിയുടെ റിലീസ് പ്രഖ്യാപിച്ചു. വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി നടി സംയുക്ത മേനോനാണ് നായിക. ചിത്രം ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ എത്തും. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ.