ഒൻപതാം ദിനം ഇന്ത്യ നേടിയത് രണ്ട് വെള്ളി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഒൻപതാം ദിനം ഇന്ത്യ നേടിയത് രണ്ട് വെള്ളി

Aug 6, 2022, 07:13 PM IST

കോമൺവെൽത്ത് ഗെയിംസിന്റെ ഒൻപതാം ദിനം ഇന്ത്യയ്ക്ക് രണ്ടു മെഡലുകൾ. 10 കിലോമീറ്റർ റേസ് വോക്കിൽ പ്രിയങ്ക ഗോസ്വാമിയും പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബിളും വെള്ളി മെഡൽ സ്വന്തമാക്കി‍‍. ദേശീയ റെക്കോർഡോഡെയാണ് അവിനാഷിന്റെ നേട്ടം. ബോക്സിങ്ങിൽ അമിത് പംഗൽ (പുരുഷന്മാരുടെ ഫ്ലൈവെയ്റ്റ്), നിതു ഗംഗസ് (വനിതാ വിഭാഗം) എന്നിവർ ഫൈനലിൽ പ്രവേശിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ അടയാളപ്പെടുത്തും; ഗൂഗിളിന്റെ 'ഇന്ത്യാ കി ഉഡാന്‍'

Aug 6, 2022, 06:01 PM IST

സ്വാതന്ത്ര്യത്തിനു ശേഷമുള്ള 75 വർഷത്തെ യാത്രയിൽ ഇന്ത്യ കൈവരിച്ച നാഴികക്കല്ലുകൾ പകർത്തിക്കൊണ്ട്, സോഫ്റ്റ് വെയർ ഭീമനായ ഗൂഗിൾ ഇന്ത്യാ കി ഉഡാൻ എന്ന ഒരു ഊർജ്ജസ്വലമായ ഓൺലൈൻ പ്രോജക്റ്റ് വെള്ളിയാഴ്ച അവതരിപ്പിച്ചു. നമ്മുടെ സമ്പന്നമായ ചരിത്രരേഖകളിൽ നിന്ന് ശേഖരിച്ച രാജ്യത്തിന്റെ കഥ പറയുന്ന കലാപരമായ ചിത്രങ്ങൾ ഉൾക്കൊള്ളുന്നതാണ് ഗൂഗിളിന്റെ ഓൺലൈൻ പദ്ധതി.

കറുത്ത മാസ്കിനോട് പോലും അസഹിഷ്ണുത ; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐ

Aug 6, 2022, 07:05 PM IST

സിപിഐ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനെതിരെയും രൂക്ഷവിമർശനം. രാഷ്ട്രീയ റിപ്പോർട്ടിലാണു വിമർശനങ്ങൾ. സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചത് ധാർഷ്ട്യത്തിലൂടെയാണ്. അതിന്റെ തിരിച്ചടി സർക്കാർ നേരിട്ടു. കെ റെയിൽ വിഷയം ശബരിമല പോലെ സങ്കീർണമാക്കി.എംപ്ലോയ്‌മെന്റ് സംവിധാനത്തെ സിപിഎം നോക്കുക്കുത്തിയാക്കി. കുടുംബശ്രീയിൽ പോലും പിൻവാതിൽ നിയമനം നടത്തുന്നു..