74-ാമത് റിപ്പബ്ലിക് ദിനത്തിൻ്റെ നിറവിൽ രാജ്യം; ഈജിപ്ത് രാഷ്ട്ര തലവൻ മുഖ്യാതിഥി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

74-ാമത് റിപ്പബ്ലിക് ദിനത്തിൻ്റെ നിറവിൽ രാജ്യം; ഈജിപ്ത് രാഷ്ട്ര തലവൻ മുഖ്യാതിഥി

Jan 26, 2023, 07:55 AM IST

രാജ്യം ഇന്ന് 74-ാമത് റിപ്പബ്ലിക് ദിനം വർണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കും. ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും. ഈജിപ്ത് രാഷ്ട്രത്തലവൻ അബ്ദുൽ ഫത്താഹ് അൽ സീസിയാണ് ആഘോഷങ്ങളിലെ മുഖ്യാതിഥി.

ബജറ്റിൽ കിഫ്ബി ഫണ്ടിൽ പുതിയ പദ്ധതികള്‍ക്ക് സാധ്യതയില്ല; ധനമന്ത്രി

Jan 26, 2023, 07:27 AM IST

വൻകിട പദ്ധതികൾക്ക് കിഫ്ബി ഫണ്ട് എല്ലായ്പ്പോഴും പ്രായോഗികമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഫണ്ടിന്‍റെ അഭാവം മൂലം പദ്ധതികൾ മുടങ്ങിയാൽ കേന്ദ്രസർക്കാരിൻ്റെ സമീപനത്തിൽ തിരുത്തൽ ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു. നിലവിലുള്ള പദ്ധതികൾ തുടരുന്നതല്ലാതെ ഫണ്ടിൽ പുതിയ പദ്ധതി പ്രഖ്യാപനം ഇത്തവണ സംസ്ഥാന ബജറ്റിൽ ഉണ്ടാകില്ലെന്നാണ് സൂചന.

മികച്ച വേതനവും, തൊഴിൽ സാഹചര്യവും വേണം; ആമസോൺ വെയർഹൗസ് തൊഴിലാളികൾ സമരത്തിലേക്ക്

Jan 26, 2023, 09:02 AM IST

പണിമുടക്കിലേക്കു നീങ്ങി ആമസോൺ വെയർഹൗസ് തൊഴിലാളികൾ. 'ദ് റോങ്ങ് ആമസോൺ ഈസ് ബർണിങ്' എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം നടന്നത്. മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് ബ്രിട്ടനിലെ തൊഴിലാളികൾ തിങ്കളാഴ്ച ആദ്യമായി പണിമുടക്കിയത്.