സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന

Sep 22, 2022, 07:13 PM IST

അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതോടെ പാർട്ടിയിലെ എതിരാളി സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും എന്ന് സൂചന. രാജസ്ഥാൻ മുഖ്യമന്ത്രിയാകാൻ സച്ചിന് ഗാന്ധിയുടെ കുടുംബത്തിന്റെ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മമ്മൂട്ടിയുടെ 'ക്രിസ്റ്റഫർ' സിനിമയുടെ പുതിയ പോസ്റ്റർ പുറത്തെത്തി

Sep 22, 2022, 06:47 PM IST

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പോലീസ് ഓഫീസറുടെ വേഷത്തിലാണ് പോസ്റ്ററിൽ മമ്മൂട്ടിയെ കാണുന്നത്. ഈ ത്രില്ലർ ചിത്രത്തിന്‍റെ ടാഗ് ലൈൻ 'ബയോഗ്രഫി ഓഫ് എ വിജിലൻ്റ് കോപ്പ്' എന്നാണ്.ഉദയ് കൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ.

ആബെയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി; 27ന് ടോക്കിയോയിലേക്ക്

Sep 22, 2022, 07:25 PM IST

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ സംസ്കാരച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 27ന് ടോക്കിയോയിൽ എത്തുന്ന മോദി, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായും കൂടിക്കാഴ്ച നടത്തും.ജപ്പാനില്‍ ഏറ്റവും അധികം കാലം പ്രധാനമന്ത്രിയായ നേതാവാണ് അബെ.