'വണ്‍ വെബി'ന്റെ 36 ഉപഗ്രഹങ്ങൾ അടുത്ത മാസം ഭ്രമണപഥത്തിലേക്ക്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

'വണ്‍ വെബി'ന്റെ 36 ഉപഗ്രഹങ്ങൾ അടുത്ത മാസം ഭ്രമണപഥത്തിലേക്ക്

Sep 22, 2022, 06:05 PM IST

ബ്രിട്ടീഷ് ഇന്‍റർനെറ്റ് സേവന ദാതാക്കളായ വൺവെബിന്‍റെ 36 ഉപഗ്രഹങ്ങൾ ഐഎസ്ആർഒയുടെ ജിഎസ്എൽവി എംകെ-3 റോക്കറ്റ് അടുത്ത മാസം ഭ്രമണപഥത്തിലെത്തിക്കും.ജി.എസ്.എല്‍.വി. റോക്കറ്റ് ഉപയോഗിച്ച് ഐഎസ്ആർഒ നടത്തുന്ന ആദ്യ വാണിജ്യ വിക്ഷേപണമായിരിക്കും ഇത്. വിക്ഷേപണ തീയതി നിശ്ചയിച്ചിട്ടില്ല.

സംസ്ഥാനത്ത് 1000 കോടിയുടെ സെമി കണ്ടക്ടര്‍ പാര്‍ക്ക് ആരംഭിക്കുന്നു

Sep 22, 2022, 05:22 PM IST

ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, സംസ്ഥാനത്ത് സെമി കണ്ടക്ടർ പാർക്കും അനുബന്ധ വ്യവസായ യൂണിറ്റുകളും സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സാധ്യതാ റിപ്പോർട്ട് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം, ചർച്ച ചെയ്തു.

ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് ഏഴ് വിക്കറ്റ് ജയം

Sep 22, 2022, 05:06 PM IST

ആദ്യ ഏകദിനത്തിൽ ഇന്ത്യ എ ന്യൂസിലൻഡ് എയെ 7 വിക്കറ്റിന് തോൽപ്പിച്ചു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ, ആദ്യം സന്ദര്‍ശകരെ ബാറ്റിംഗിനയച്ചു. ആദ്യം ബാറ്റ് ചെയ്ത കിവീസ് 40.2 ഓവറിൽ 167 റൺസിന് ഓൾ ഔട്ടായി.