ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന്, ഡാം തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച്, മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. അടിയന്തര സാഹചര്യം നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
സർക്കാർ ജീവനക്കാർക്ക് സേവന കാലയളവിൽ എടുക്കാൻ കഴിയുന്ന, ശൂന്യവേതന അവധിയുടെ കാലാവധി 20 വർഷത്തിൽനിന്ന്, 5 വർഷമാക്കി ചുരുക്കി ചട്ടങ്ങൾ ഭേദഗതി ചെയ്തു. ഇതു സംബന്ധിച്ച ഉത്തരവ്, 2020ൽ ഇറങ്ങിയെങ്കിലും ഇപ്പോഴാണ് വിജ്ഞാപനം പുറത്തിറങ്ങിയത്.
കെഎസ്ആര്‍ടിസി വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അധികാരത്തിലെത്തിയത് മുതല്‍ കെഎസ്ആര്‍ടിസിയെ വെറും കറവപ്പശുവിനെപ്പോലെ മാത്രമാണ് സര്‍ക്കാര്‍ കാണുന്നത്.തൊഴിലാളികളെ പ്രതിസ്ഥാനത്ത് നിര്‍ത്തി സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും കഴിവേട് മറയ്ക്കാന്‍ ശ്രമിക്കുന്നത് കടുത്ത തൊഴിലാളി വഞ്ചനയാണെന്നും സുധാകരന് പറഞ്ഞു.'കെഎസ്ആര്‍ടിസി വരുമാനം ഉണ്ടാക്കുന്നുണ്ട് എന്നാ