ബാണാസുര ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ബാണാസുര ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Aug 6, 2022, 10:54 AM IST

വയനാട്ടിലെ ബാണാസുര ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 773 മീറ്ററിലെത്തിയതിനാലാണ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്ന്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അടക്കയ്ക്ക് റെക്കോർഡ് വില; ഒരെണ്ണത്തിന് 10 രൂപ

Aug 6, 2022, 11:56 AM IST

പഴുത്ത അടക്കയ്ക്ക് റെക്കോർഡ് വില. ഒന്നിന് 10 രൂപയ്ക്ക് മുകളിലാണ് ചില്ലറവില്‍പ്പന. മുമ്പൊരിക്കലും ഇത്തരത്തിലൊരു വില ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. രണ്ട് രൂപയ്ക്കും മൂന്ന് രൂപയ്ക്കും ലഭ്യമായിരുന്ന അടയ്ക്കയുടെ വിലയാണ് 10 രൂപ കടന്നത്.

കേരളത്തിൽ 4 ദിവസം കൂടി മഴ തുടരും

Aug 6, 2022, 12:14 PM IST

സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്ന്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച വരെ വ്യാപകമായ മഴയ്ക്കും, ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. നാളെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.