ഹരിയാനയിലെ ദേശീയപാതയിലെ പാലത്തിൽ നിന്ന് മോഷ്ടിച്ചത് 4500ലധികം നട്ടും ബോള്‍ട്ടും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഹരിയാനയിലെ ദേശീയപാതയിലെ പാലത്തിൽ നിന്ന് മോഷ്ടിച്ചത് 4500ലധികം നട്ടും ബോള്‍ട്ടും

Sep 21, 2022, 02:43 PM IST

ഹരിയാനയിൽ ദേശീയ പാതയിലെ പാലത്തിൽ നിന്ന്, 4500ലധികം ഇരുമ്പ് നട്ടുകളും ബോൾട്ടുകളും കാണാതായി. ദേശീയപാത 344-ൽ കരേര കുർദ് ഗ്രാമത്തിനടുത്തുള്ള, യമുന കനാലിന് കുറുകെയുള്ള പാലത്തിൽ നിന്നാണ്, നട്ടുകളും ബോൾട്ടുകളും കാണാതായത്. സംഭവം മോഷണമാണെന്നാണ് പൊലീസ് പറയുന്നത്.

കാട്ടാക്കട മർദ്ദനം; കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

Sep 21, 2022, 02:34 PM IST

കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്.

കോവിഡ്-19 അണുബാധ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം

Sep 21, 2022, 04:45 PM IST

സാർസ്-കോവ്-2 വൈറസ് അണുബാധ, കുറഞ്ഞത് 49 ആഴ്ചത്തേക്ക് രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് യുകെയിൽ നടത്തിയ ഒരു പഠനം. കോവിഡ് രോഗനിർണയത്തെ തുടർന്നുള്ള ആദ്യ ആഴ്ചയിൽ, ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത, 21 മടങ്ങ് കൂടുതലാണെന്നും സർക്കുലേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു.