2022-23 ആദ്യ പാദത്തിൽ ഒയോയുടെ നഷ്ടം 414 കോടി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

2022-23 ആദ്യ പാദത്തിൽ ഒയോയുടെ നഷ്ടം 414 കോടി

Sep 20, 2022, 03:25 PM IST

ഹോട്ടൽ സേവന ദാതാവായ ഒയോ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ 414 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഐപിഒയുമായി ബന്ധപ്പെട്ട് സെബിക്ക് സമർപ്പിച്ച സപ്ലിമെന്‍ററി ഡോക്യുമെന്‍റിലാണ് ആദ്യ പാദ ഫലം ഉൾപ്പെടുത്തിയത്. 2022-23 ഏപ്രിൽ-ജൂൺ കാലയളവിൽ 1459 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.

യാത്രയ്ക്ക് താത്കാലിക ഇടവേള; രാഹുൽ ഗാന്ധി ഡൽഹിക്ക്

Sep 20, 2022, 01:47 PM IST

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്ക് താൽക്കാലിക ഇടവേള നൽകി, ഡൽഹിയിലേക്ക്. നിർണായക ചർച്ചകളിൽ പങ്കെടുക്കാൻ രാഹുൽ വെള്ളിയാഴ്ച ഡൽഹിയിലെത്തും. വെള്ളിയാഴ്ച രാത്രി കേരളത്തിൽ തിരിച്ചെത്തുന്ന രാഹുൽ, അടുത്ത ദിവസം ചാലക്കുടിയിൽ നിന്ന് യാത്ര തുടരും.

ഇന്തോനേഷ്യൻ പാർലമെന്റ് ഡാറ്റാ പരിരക്ഷാ ബിൽ പാസാക്കി

Sep 20, 2022, 01:06 PM IST

ഡാറ്റ ദുരുപയോഗം ചെയ്യുന്നവർക്ക് കോർപ്പറേറ്റ് പിഴയും, ആറ് വർഷം വരെ തടവും ഉൾപ്പെടുന്ന, വ്യക്തിഗത ഡാറ്റ പരിരക്ഷാ ബിൽ ഇന്തോനേഷ്യൻ പാർലമെന്‍റ് ചൊവ്വാഴ്ച പാസാക്കി. ഉപയോക്താക്കൾക്ക് ഡാറ്റാ നിയമ ലംഘനങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും. കൂടാതെ അവരുടെ ഡാറ്റ ഉപയോഗിക്കുന്നതിനുള്ള, സമ്മതം പിൻവലിക്കാനും കഴിയും.