ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗാന്ധിയൻ വി.പി.അപ്പുക്കുട്ടൻ പൊതുവാളിന് പത്മശ്രീ പുരസ്കാരം. ഒആർഎസ് ലായിനി വികസിപ്പിച്ച ഡോ. ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ. രത്തൻ ചന്ദ്ര ഖർ, ഹിരാഭായ് ലോബി, മുനിശ്വർ ചന്ദേർ ഭാവർ രാംകുവങ്ബെ നുമെ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അർഹരായി.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഹോക്കി ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് ജർമ്മനി. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ജർമ്മനി അവസാന നാലിലെത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ജർമ്മനി വിജയമുറപ്പിച്ചത്. ജർമ്മനി അവസാന മിനിറ്റിൽ തുടർച്ചയായി രണ്ട് ഗോളുകൾ നേടിയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നയിച്ചത്.
വൈവിധ്യമാർന്ന സാംസ്കാരികതകളെ തുല്യപ്രാധാന്യത്തോടെ സമന്വയിപ്പിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സത്തയെ നിർണയിക്കുകയും നിർവചിക്കുകയും ചെയ്യുന്നത് ഭരണഘടനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.