പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം. തലസ്ഥാനമായ ഇസ്ലാമാബാദും കറാച്ചിയും ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങൾ ഇരുട്ടിലാണ്. ഇന്നലെ തുടങ്ങിയ വൈദ്യുതി പ്രതിസന്ധി ഇതുവരെ പൂർണമായും പരിഹരിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് വൈദ്യുതി ഉത്പാദനം കുറയാൻ കാരണമെന്നാണ് വിമർശനം.
എറണാകുളം കളമശേരിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ കേസിലെ മുഖ്യപ്രതി ജുനൈദ് പിടിയിൽ. മലപ്പുറത്ത് നിന്നാണ് പിടിയിലായത്. സുനാമി ഇറച്ചി റാക്കറ്റിലേക്കെത്താനുള്ള പ്രധാന കണ്ണി കൂടിയാണ് ജുനൈസ്. ഇറച്ചി പിടിച്ചെടുത്ത വീട്ടിൽ നടത്തിയ റെയ്ഡിൽ 49 ഹോട്ടലുകളുടെ ബില്ലുകളും ലഭിച്ചിരുന്നു.
മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനങ്ങൾ പോരെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. എൽ.ഡി.എഫ് നിയമസഭാ കക്ഷി യോഗത്തിലാണ് ഗണേഷ് കുമാർ രൂക്ഷ വിമർശനം ഉന്നയിച്ചത്. പല വകുപ്പുകളിലും പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. എംഎൽഎമാർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ഗണേഷ് കുമാർ യോഗത്തിൽ പറഞ്ഞു.