സംസ്ഥാനത്തെ പകര്‍ച്ചപ്പനി ചികിത്സാ മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ചികിത്സയില്‍ എലിപ്പനി പ്രതിരോധം ഉറപ്പ് വരുത്തും. ഏത് പനിയാണെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. പനി വന്നാല്‍ എലിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തണം.
കരിയറിലെ ദുഷ്കരമായ ഘട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ദീപിക പദുകോൺ. തന്നെ വിഷാദരോഗം പിടികൂടിയെന്നും സ്വന്തം ജീവൻ എടുക്കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും എന്നാൽ കീഴടങ്ങാതെ താൻ പോരാടിയെന്നും നടി പറയുന്നു. 15 വർഷത്തിലേറെയായി സജീവമായ നടി ഇതിനോടകം നിരവധി സൂപ്പർ ഹിറ്റുകൾ നേടിയിട്ടുണ്ട്.
2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പുരുഷ റിലേ ടീം ഫൈനലില്‍. യോഗ്യതാ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് ഇന്ത്യന്‍ ടീം കലാശപ്പോരിന് യോഗ്യത നേടിയത്. മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മല്‍ ടോം, മുഹമ്മദ് അജ്മല്‍ എന്നീ മലയാളികളും അമോജ് ജേക്കബ്ബും അടങ്ങിയ സംഘമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. രണ്ടാം ഹീറ്റ്സിലാണ് ഇന്ത്യ പങ്കെടുത്തത്. അമോജ് ജേക്കബ്ബിന്റെ അവസാന ലാപ്പിലെ കുതിപ്പാണ