യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തായ്വാൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയ ദിവസം കടുത്ത പ്രകോപനം സൃഷ്ടിച്ച് ചൈനയുടെ വ്യോമസേനാ വിമാനങ്ങൾ. പെലോസി മടങ്ങിയ ബുധനാഴ്ച മാത്രം 27 ചൈനീസ് സൈനിക വിമാനങ്ങൾ തായ്വാന്റെ വ്യോമാതിർത്തി ഭേദിച്ചതായി തായ്വാൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.
ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയ്ക്ക് ലോകകപ്പ് നഷ്ടമാകില്ല. അടുത്തിടെ പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഏകദേശം രണ്ട് മാസത്തിന് ശേഷം പോഗ്ബയ്ക്ക് കളിക്കളത്തിലേക്ക് മടങ്ങാൻ കഴിയുമെന്ന് സൂചനയുണ്ട്. പരിശീലനത്തിനിടെ വലത് കാൽമുട്ടിനാണു താരത്തിന് പരിക്കേറ്റത്.