പറമ്പിക്കുളം ഷട്ടർ തകർച്ച; 10 ദിവസത്തിനകം പരിഹരിക്കുമെന്ന് തമിഴ്നാട് ജലമന്ത്രി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പറമ്പിക്കുളം ഷട്ടർ തകർച്ച; 10 ദിവസത്തിനകം പരിഹരിക്കുമെന്ന് തമിഴ്നാട് ജലമന്ത്രി

Sep 21, 2022, 10:12 PM IST

പറമ്പിക്കുളം ഡാമിന്‍റെ ഷട്ടർ തകർന്നത് അസാധാരണമായ സംഭവമാണെന്ന്, തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ പറഞ്ഞു. ഷട്ടറുകളെ ബന്ധിപ്പിക്കുന്ന ചങ്ങല പൊട്ടി കോൺക്രീറ്റ് ബീം അടർന്നു മാറിയതാണ്, തകർച്ചയ്ക്ക് കാരണം. 10 ദിവസത്തിനുള്ളിൽ പ്രശ്നം പൂർണ്ണമായും പരിഹരിക്കുമെന്ന്, ദുരൈ മുരുകൻ പറഞ്ഞു.

എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ വാഹനം ഇടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

Sep 21, 2022, 10:15 PM IST

എഡിജിപി മനോജ് എബ്രഹാമിന്‍റെ വാഹനമിടിച്ച് ഒരാൾക്ക് പരിക്ക്. അമ്പലപ്പുഴ കരൂർ ഉമേഷ്‌ ഭവനത്തിൽ സന്തോഷി (48) നാണ് പരിക്കേറ്റത്. എഡിജിപി ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന വഴി ദേശീയപാതയിൽ ഹരിപ്പാട് കെവി ജെട്ടി ജംഗ്ഷന് വടക്കുവശം വെച്ചാണ് അപകടം ഉണ്ടായത്. കിഴക്കുഭാഗത്ത് റോഡിൽ നിന്നും ബൈക്കിലെത്തിയ സന്തോഷ് ദേശീയ പാത മുറിച്ചു കടക്കുന്നതിനിടയിൽ ആണ് എഡിജിപിയുടെ വാഹനവ

മഹ്‌സ അമിനിയുടെ സംസ്‌കാര ചടങ്ങില്‍ ഇസ്ലാമിക ആചാരം വേണ്ടെന്ന് പിതാവ്

Sep 22, 2022, 07:40 AM IST

ഇസ്ലാമിക ഡ്രസ് കോഡ് (ഹിജാബ് കോഡ്) പാലിച്ചില്ലെന്നാരോപിച്ച്, ഇറാനിൽ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കൊല്ലപ്പെട്ട, മഹ്സ അമിനിയുടെ ശവസംസ്കാര ചടങ്ങുകളിൽ ഇസ്ലാമിക ആചാരങ്ങൾ വേണ്ടെന്ന് മഹ്സയുടെ പിതാവ്. ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന്, മതപണ്ഡിതൻമാരെ അദ്ദേഹം തടയുകയും ചെയ്തു.