പറവൂർ ഭക്ഷ്യ വിഷബാധ; ഹോട്ടലിലെ പ്രധാന പാചകക്കാരൻ അറസ്റ്റിൽ, ഉടമ ഒളിവിൽ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പറവൂർ ഭക്ഷ്യ വിഷബാധ; ഹോട്ടലിലെ പ്രധാന പാചകക്കാരൻ അറസ്റ്റിൽ, ഉടമ ഒളിവിൽ

Jan 19, 2023, 07:48 AM IST

പറവൂരിൽ കുഴിമന്തിക്കൊപ്പം അൽഫാമും ഷവായിയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ മജ്ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് മൈപ്പാടി ഖഷീദ് മൻസിലിൽ ഹസൈനാർ (50) ആണ് അറസ്റ്റിലായത്. ആരോഗ്യവകുപ്പ് ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. ഹോട്ടലിന്‍റെ ലൈസൻസ് ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

വാർത്തകളുടെ ഉറവിടം വെളിപ്പെടുത്തുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇളവില്ല: ഡല്‍ഹി കോടതി

Jan 19, 2023, 07:24 AM IST

അന്വേഷണ ഏജൻസികളോട് വാർത്തകളുടെ ഉറവിടം വെളിപ്പെടുത്തുന്നതിൽ നിന്ന് മാധ്യമ പ്രവർത്തകരെ നിയമപരമായി ഒഴിവാക്കിയിട്ടില്ലെന്ന് ഡൽഹി റോസ് അവന്യൂ കോടതി. ക്രിമിനൽ കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാധ്യമ പ്രവർത്തകർ ഉറവിടം വെളിപ്പെടുത്തണമെന്ന് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അഞ്ജനി മഹാജൻ പറഞ്ഞു.

മന്ത്രിസഭാ യോഗം ഇന്ന്; വെള്ളക്കരം ഉൾപ്പെടെ ചർച്ചയാകും

Jan 19, 2023, 08:04 AM IST

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകും. 23ന് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കും. കടമെടുപ്പ് പരിധിയിൽ ഇളവ് നൽകാത്തതുൾപ്പെടെ കേന്ദ്രത്തിനെതിരായ വിമർശനം നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. വെള്ളക്കരം വർദ്ധിപ്പിക്കുന്നതും ചർച്ച ചെയ്തേക്കും.